ബേസിലും ജംഷിയും മിന്നുമാല വാങ്ങിക്കാൻ പോയി ..വൈശാഖ് ലിന്റോക്കൊപ്പം നിന്നു .അവനെ ഒരുക്കാൻ തുടങ്ങി …അലസമായി കിടന്ന മുടി അവൻ ചീകി ഒതുക്കി ..ഷർട്ടിലും പാന്റിലും ഉണ്ടായിരുന്ന അഴുക്കുകൾ തുടച്ചു …അവനാൽ കഴിയുന്ന വിധം ലിന്റോയെ ഒരുക്കി …
മുഹൂർത്തം കഴിഞ്ഞില്ലേ ….ഇനിയിപ്പോ എങ്ങനാ ….വൈശാഖിന്റെ ‘അമ്മ റോസിലിയോട് തന്റെ സംശയം പ്രകടിപ്പിച്ചു ….
ഇനിയല്ലേ നല്ല മുഹൂർത്തം …ചീത്ത സമയം കഴിഞ്ഞില്ലേ ചേച്ചി ….
ശരിയാ കല്യാണം എങ്ങാനും കഴിഞ്ഞിരുന്നേലോ .എന്റെ മോള് ഭാഗ്യമുള്ളവളാ …..
ബേസിലും ജംഷിയും മിന്നുമാലയുമായി പെട്ടന്നുതന്നെ എത്തി .വിദ്യയുടെ താല്പര്യപ്രകാരം ഇറക്കം കുറഞ്ഞ വണ്ണമുള്ള നൂലുമാലയാണ് അവർ വാങ്ങിയത് അതിനനുസരിച്ചുള്ള ചെറിയ മിന്നും .അവർ വന്നപ്പോൾ ലിന്റോക്കുള്ള ഷർട്ടും പാന്റും കൂടി വാങ്ങിച്ചിരുന്നു .ലിന്റോ പെട്ടന്ന് തന്നെ ഡ്രസ്സ് മാറി .വർഗീസും വേലായുധനും തങ്കച്ചനും സുബൈർ ഡോക്ടറും രക്ഷാധികാരികളായി ലിന്റോകോപം സ്റ്റേജിൽ നിന്നു .ബേസിലും വൈശാഖും ജംഷിയും ലിന്റോക്കൊപ്പം അടുത്തുതന്നെ എല്ലാവിധ സപ്പോർട്ടുകളും നൽകി കൂടെ കൂടി .സ്റ്റേജിൽ ഒരുക്കിയ കസേരയിൽ അവൻ ഇരുന്നു .സ്ത്രീ രത്നങ്ങൾ സർവ്വാഭരണ വിഭൂഷിതയായ വിദ്യയെ അങ്ങോട്ട് ആനയിച്ചു .അവളെയും കസേരയിൽ അവർ ഉപവിഷ്ടയാക്കി .ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷിയാക്കി മാതാപിതാക്കളുടെയും ബന്ധുമിത്രാതികളുടെയും ആശിർവാതത്തിൽ ലിന്റോ വിദ്യയുടെ കഴുത്തിൽ മിന്നു ചാർത്തി .ശേഷം മണ്ഡപത്തിൽ ഒരുക്കിയ ഭക്ഷണം വിളമ്പി .കോഴി ബിരിയാണിയും
ഐസ് ക്രീമും കഴിച്ചു .ഓരോരുത്തരായി യാത്ര പറഞ്ഞിറങ്ങി .റോസിലിയും വർഗ്ഗീസച്ചായനും നേരത്തെ ഇറങ്ങി വീട്ടിൽ അവർക്കുള്ള സ്വീകരണം നൽകാനും ലിന്റോയുടെ മുറി ഒരുക്കാനും അങ്ങനെ പിടിപ്പതു പണിയുണ്ട് അവർക്കവിടെ അവർക്കു കൂട്ടായി ബേസിലും അവർക്കൊപ്പം പോയി