നിനച്ചിരിക്കാതെ [Neethu]

Posted by

നടക്കില്ലെന്ന് അവന് പൂർണ ബോധ്യമുണ്ടെങ്കിലും വെറുതെ അവൻ ആശിച്ചു .ഭഗവാനെ വണങ്ങി അവർ തിരികെ വീട്ടിലെത്തി .കാപ്പി കുടി കഴിഞ്ഞു പെണ്ണും മറ്റുള്ളവരും മണ്ഡപത്തിലേക്ക് പോയി ലിന്റോതന്നെയാണ് അവരെ മണ്ഡപത്തിലേക്ക് കൊണ്ട് പോയത് .ബ്യൂട്ടിഷൻ എത്തി വിദ്യയെ അണിയിച്ചൊരുക്കി .കല്യാണ ദിവസം കാര്യമായ ജോലികളൊന്നും ആ സുഹൃത്തുകൾക്ക് ഉണ്ടായിരുന്നില്ല .എല്ലാം ശരിയായി നടക്കുന്നില്ലേ എന്ന് എല്ലായിടത്തും നോക്കിയാൽ മാത്രം മതി .വരുന്ന
അതിഥികൾക്ക് വെൽക്കം ഡ്രിങ്ക് നൽകുന്നത് മുതൽ എല്ലാത്തിനും കാറ്ററിങ് കാരെ ഏർപ്പെടുത്തിയിരുന്നു .സമയം വേഗത്തിൽ നീങ്ങി ക്ഷണിക്കപ്പെട്ടവർ എല്ലാം തന്നെ വന്നെത്തി .വൈശാഖിന്റെ അച്ഛനെ സഹായിക്കാൻ എന്ന വണ്ണം വർഗ്ഗീസച്ചായനും കൂടെ കൂടി .മണ്ഡപത്തിന്റെ വാതുക്കൽ ആളുകളെ സ്വീകരിക്കാൻ അവർ രണ്ടുപേരും മത്സരിച്ചു .ജംഷിയുടെ ഉപ്പയും ഉമ്മയും നേരത്തെതന്നെ എത്തി .വന്നപ്പോൾ തന്നെ സുബൈർ ഡോക്ടർ വർഗ്ഗീസച്ചായനോടൊപ്പം കൂടി .കൂട്ടത്തിൽ കൂടാത്ത ആളൊന്നുമല്ല തിരക്കുകാരണം കഴിയാറില്ല ഡോക്ടർക്കു .വിദ്യയോടൊപ്പം അവളുടെ അമ്മയും സിസിലിയും റോസിലിയും എലിസബത്തും ഇപ്പൊ സൽ‍മ ഡോക്ടറും .അവൾക്കു ധൈര്യം പകർന്നും അവളെ പരിചരിച്ചും അവരെല്ലാവരും അവളോടൊപ്പം തന്നെ ഉണ്ടായിരുന്നു .മുല്ലപ്പൂവും ചൂടി പട്ടുസാരിയും ഉടുത്തു .ആടയാഭരണങ്ങൾ ചാർത്തി മൈക് അപ്പും കഴിഞ്ഞപ്പോൾ സിനിമനടി അവൾക്കുമുന്നിൽ തോറ്റുപോകും എന്നവർക്ക് തോന്നി .അത്രക്കും സുന്ദരിയായിരുന്നു കല്യാണ വേഷത്തിൽ വിദ്യ .

Leave a Reply

Your email address will not be published. Required fields are marked *