നിനച്ചിരിക്കാതെ [Neethu]

Posted by

ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി കല്യാണത്തിന്റെ തലേന്ന് തന്നെ റോസിലിയും വർഗ്ഗീസച്ചായനും എത്തി ബേസിലിന്റെ അമ്മയും എത്തിയിരുന്നു .ഡോക്ടർ ദമ്പതികൾ തിരക്ക് കാരണം കല്യാണ ദിവസമേ എത്തുകയുള്ളൂ എന്ന് അറിയിച്ചിരുന്നു .മണ്ഡപത്തിന്റെ അടുത്തുള്ള ഹോട്ടലിൽ റൂമുകൾ ഏർപ്പാടാക്കിയതിൽ റോസിലിയും വർഗീസും ബേസിലിന്റെ ‘അമ്മ എലിസബത്തും തങ്കച്ചൻ അങ്കിളിന്റെ ഭാര്യ സിസിലിയും തങ്ങി .തലേ ദിവസം എല്ലാവരും വൈശാഖിന്റെ വീട്ടിൽ ഒത്തുകൂടി .കൂട്ടുകാർ നാലുപേരും ഓരോരോ കാര്യങ്ങളുമായി മുഴുവൻ സമയവും ഓടിനടന്നു .എല്ലാ മുഖങ്ങളിലും സന്തോഷം മാത്രം .വൈശാഖിന്റെ അച്ഛന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല .വരുന്ന അതിഥികളെ സ്വീകരിക്കുക എന്ന കർത്തവ്യം മാത്രം ‘അമ്മ പക്ഷെ പണികളിൽ നിന്നും പണികളിലേക്ക് സതസമയവും പൊയ്ക്കൊണ്ടിരുന്നു .അതികം ആളുകൾ ഒന്നും ഇല്ലെങ്കിലും അയല്പക്കത്തുള്ളവരും ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും എല്ലാം കൂടി അത്യാവശ്യം ആളുകൾ തലേദിവസവും ഉണ്ടായിരുന്നു .ഔദ്യോഗിക കാരണങ്ങളാൽ തങ്കച്ചന് തലേ ദിവസംഎത്താൻ കഴിഞ്ഞില്ല ആ കുറവ് സിസിലി നികത്തി .കല്യാണത്തിന് കൃത്യമായി എത്താമെന്ന് തങ്കച്ചൻ വാക്ക് നൽകിയിരുന്നു .നെയ്ച്ചോറും ചിക്കൻ കറിയും തലേ രാത്രിയുടെ വിഭവങ്ങളായി .വിളമ്പാനും മറ്റുമായി നാട്ടിലെ പയ്യന്മാരും ഉണ്ടായിരുന്നു .ഭക്ഷണ ശേഷം വർഗീസും സിസിലിയും എലിസബത്തും
ഹോട്ടലിലേക്ക് പോയി .രാത്രി വൈകിയും അവർ നാലുപേരും ഉറങ്ങാതെ ആ വീട്ടിലും മണ്ഡപത്തിലുമായി കഴിച്ചുകൂട്ടി .ഭക്ഷണ കാര്യമൊക്കെ കാറ്ററിങ്ങിനു നൽകിയകാരണം അതിന്റെ ടെൻഷൻ ഉണ്ടായിരുന്നില്ല എന്നാലും എല്ലാത്തിനും മേൽനോട്ടം ആവശ്യമായിരുന്നു .അതവർ ബാംഗിയായി നിർവഹിച്ചു .

കല്യാണ ദിവസം രാവിലെ കുളിച്ചൊരുങ്ങി വിദ്യ അമ്പലത്തിൽ പോകാനൊരുങ്ങി .ലിന്റോയാണ് അവൾക്കും അമ്മയ്ക്കും കൂട്ടുപോയത് .ലിന്റോയുടെ സ്വിഫ്റ്റിൽ കയറി അമ്മയും വിദ്യയും അമ്പലത്തിൽ എത്തി അവർക്കായി അമ്പലപ്പറമ്പിൽ കാറിൽ കാത്തുകിടന്നുപോലും ലിന്റോയുടെ മനസ്സിൽ അവളെ തനിക്കു ലഭിച്ചെങ്കിൽ എന്ന പ്രാര്ഥനയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *