ഞങ്ങളും ഇങ്ങോട്ട് വരവ് കുറവാ….
സജി മരിച്ചപ്പോ വന്നതാ ഞങ്ങൾ…… പിന്നെ നിങ്ങൾ ഇപ്പൊ ആരും ഇങ്ങോട്ടും വരവ് കുറവല്ലേ……. ? വസന്തേച്ചി പറഞ്ഞു.
ഞങ്ങളുടെ കൂട്ട് കുടുംബത്തിലെ മൂത്ത സന്താനമാണ് ഈ വസന്തേച്ചി….. !!!
വർഷങ്ങളായിട്ട് മൈസൂരിൽ തന്നെ…..
മോന്റെ പേരെന്താ… ? നല്ല സുമുഖനായ ആ മോനോട് ഞാൻ ചോദിച്ചു….. ?
“സജുദേവ് ”
മോനെത്രേലാ പഠിക്കുന്നത്…. ?
“ഞാൻ എട്ടാം ക്ലാസിൽ പഠിക്കുവാ” … !!
അവനിത്തിരി നാണം കുണുങ്ങികൊണ്ട് പറഞ്ഞു…… !!
മോൻ കട്ടിലിൽ കിടന്നോ…. അമ്മ താഴെ പായ വിരിച്ചു കിടക്കാം….
കട്ടിലിൽ എല്ലാവർക്കും കൂടി കിടക്കാൻ സ്ഥലമില്ല….. വസന്തേച്ചി മോനോട് പറഞ്ഞു.
ങേ….ഹേ…. ഞാനും അമ്മേടെ കൂടെ താഴെ കിടക്കും….. !!
അതെന്തിനാ… മോനെ… ഇവിടെ ഇത്രയും സ്ഥലമുണ്ടല്ലോ….. ? ചേച്ചിക്ക് ഇത്രയും സ്ഥലം വേണ്ടല്ലോ… !! ഞാൻ പറഞ്ഞു.
അവൻ നാണിച്ച് വസന്തേച്ചീടെ ചേലത്തുമ്പിൽ പിടിച്ച് പുറകിലൊളിച്ചു…..
വേണ്ട.. വേണ്ട എനിക്ക് അമ്മേടെ കൂടെ താഴെ തന്നെ കിടന്നാ മതി……
മോനെ താഴെ തണുപ്പല്ലേ…. ? വസന്തേച്ചി പറഞ്ഞു.
അവസാനം വസന്തേച്ചി ഒരുവക അവനെ കൊണ്ട് സമ്മതിപ്പിച്ചു….. അവൻ കട്ടിലിന്റെ അങ്ങേയറ്റം പിടിച്ച് കിടന്നുറങ്ങി….. !
ലൈറ്റ് ഓഫാക്കുന്നതിനു മുൻപ് ഞാൻ കതകിന്റെ സാക്ഷ ഇട്ടു….. ഇനിയും ഏതെങ്കിലും മാരണങ്ങൾ ഇങ്ങോട്ട് കയറി വരാതിരിക്കാൻ …… !!!
കട്ടിലിൽ, കാണേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ….. ഒരു ഗാഢ നിദ്രയിലേക്ക് ഞാൻ വഴുതി വീണു….. !!!
എന്തൊക്കെയോ അർഥശൂന്യമായ സ്വപ്നങ്ങളും കണ്ട് ഉറങ്ങിയ ഞാൻ രാത്രിയുടെ ഏതോ യാമത്തിൽ ഉണർന്നു,,,,
പുതയ്ക്കാൻ പോലും മറന്നു പോയ ഞാൻ അന്തരീക്ഷത്തിലെ കുളിരിൽ കൊഞ്ച് ചുരുണ്ടത് പോലെ ചുരുണ്ടു.