എന്തോ കേറിചെന്നു മിണ്ടാൻ ഒരു മടി. പക്ഷെ അവൾ എന്നെ നോക്കുന്നുണ്ട് അത് എനിക്ക് ഒരു ആശ്വാസം ആയിരുന്നു. അന്നത്തെ ക്ലാസ്സ് കഴിഞ്ഞു ഞാനും അഖിലും അവളുടെ പുറകെ ബൈക്കിൽ പോയി അവളുടെ വീട് കണ്ടുപിടിച്ചു അവൾ വീട്ടിലോട്ടു കയറാൻ നേരത്തു തിരിഞ്ഞു എന്നെ ഒന്ന് നോക്കി അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു.
അങ്ങനെ ശനി ഞായർ എനിക്ക് ഒന്ന് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞില്ല അവളുടെ മുഖം മാത്രമായിരുന്നു. തിങ്കൾആഴ്ച ഞാൻ നേരത്തെ തന്നെ വീട്ടിൽ നിന്നുമിറങ്ങി സർവ ശക്തിയും മനസിൽ ആവാഹിച്ചു ഇന്ന് എന്തായാലും അവളോട് പറയണം എന്ന് മനസിൽ ഉറപ്പിച്ചു. ഞാൻ ട്യൂഷൻ സെന്ററിൽ ചെന്നു, എന്നെക്കാളും മുന്നേ അവൾ അവിടെ എത്തിയിരുന്നു. അവൾ എന്നെ കാത്തുനിന്നതുപോലെ എനിക്ക് തോന്നി. ഞാൻ വണ്ടി വെച്ചിട്ട് അവളുടെ അടുത്തു ചെന്നു,
മീര :എന്താ വിനു നിനക്ക് എന്നോട് വല്ലതും പറയാനുണ്ടോ ?
ഞാൻ ആകെ വല്ലാതായി അവൾക്ക് എങ്ങനെ എന്റെ പേര് അറിയാം.
ഞാൻ :അല്ല എങ്ങനെ എന്റെ പേര് അറിയാം ?
മീര :ഞാൻ തന്നെ പലപ്രാവിശ്യം കണ്ടിട്ടുണ്ട് എല്ലാ പാർട്ടിയുടെയും സമരത്തിന് താൻ കാണുമല്ലോ ?സത്യത്തിൽ താനേതാ പാർട്ടി.