ഞാൻ ഒരു വീട്ടമ്മ 2

Posted by

ഞാന്‍ ഒരു വീട്ടമ്മ 2

Njan Oru Veettamma Part 2 Author : sreelekha

 

പുരയിടത്തിലൂടെ നടന്നു വീട്ടിൽ എത്താറായപ്പോളും മഴ പെയ്തുകൊണ്ടിരിക്കുന്നുണ്ടായിരുന്നു . ഷാഫി ചോദിച്ചു “ഇന്ന് മുഴുവൻ മഴയാണെന്നു തോന്നുന്നു , ഞാൻ ഇന്ന് രാത്രി ഇവിടെ നിന്നോട്ടെ ? ” എനിക്ക് അത് കേട്ടിട്ട് ചിരിയാണ് വന്നത് , അവന്റെ മനസ്സിലിരിപ്പ് കൊള്ളാമല്ലോ . ഞാൻ പറഞ്ഞു “കുറച്ചു കഴിഞ്ഞാൽ മഴയൊക്കെ കുറഞ്ഞോളും , മോൻ വൈകുന്നേരം വീട്ടിൽ എത്തിയില്ലെങ്കിൽ വീട്ടുകാര് പേടിക്കും ” നിരാശയോടെ അവൻ നടന്നപ്പോൾ ഞാൻ പറഞ്ഞു , “എല്ലാ ദിവസവും നീ വരില്ലേ ഉച്ചയ്ക്ക് ശേഷം ? വൈകുന്നേരം വരെ മതി , ഞാൻ ഇനി വേറെ വേലക്കാരെയൊന്നും നോക്കേണ്ടല്ലോ ?” സമ്മത ഭാവത്തിൽ അവൻ തലയാട്ടി . മാസം നിനക്ക് എത്ര ശമ്പളം വേണ്ടി വരും ? “എത്രയായാലും കുഴപ്പമില്ല “എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി “മാസം 1000 രൂപ മതിയോ” ?. “മതി ” . ഞാൻ സന്തോഷം പുറത്തു കാണിച്ചില്ല . 500 ചോദിച്ചാൽ മതിയായിരുന്നു എൻറെ മനസ്സ് മന്ത്രിച്ചു.”അപ്പൊ ശരി ചേച്ചീ , ഞമ്മക്ക് നാളെ കാണാം ” അതും പറഞ്ഞു അവൻ നടന്നകന്നു.

സത്യം പറഞ്ഞാൽ അന്നാണ് എനിക്ക് സുഹറയോട് ബഹുമാനം തോന്നിയത് .ചെറുക്കനെ കുറച്ചു ഒന്ന് കൊതിപ്പിച്ചു എന്നല്ലാതെ ആർക്കും ഒരു നഷ്ടവുമില്ലല്ലോ ?. അവളുടെ സൈക്കോളജി പഠിത്തം കൊണ്ട് ഒരു ഉപകാരം ഉണ്ടാവുന്നത് ആദ്യമായിട്ടാണ് . ഡിഗ്രി വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു പഠിച്ചത് . പിന്നീട് അവൾ മനശ്ശാസ്ത്രവും , ഞാൻ ഫാഷൻ ഡിസൈനിങ് ഉം പഠിച്ചു .ചെറിയ തോതിൽ മോഡൽസിനുള്ള ഡ്രെസ്സുകളൊക്കെ ഡിസൈൻ ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട് .അതെ പോലെ മനശ്ശാസ്ത്രത്തിൽ അവൾ ഇപ്പോളും എന്തൊക്കെയോ പ്രോജക്ടുകളും പരീക്ഷണങ്ങളും ഒക്കെ നടത്താറുണ്ട് . അവളുടെ പരീക്ഷണ വസ്തു ആക്കിയതാണോ എന്നെ എന്ന് അറിയില്ല എന്തായാലും ഗുണമായി . പതിനായിരം രൂപയ്ക്കു ജോലിക്കാരെ കിട്ടാൻ ഇല്ലാത്തപ്പോളാണ് ആയിരം രൂപയ്ക്ക് ഒരുത്തനെ കിട്ടിയത് .സാമ്പത്തിക ബുദ്ധിമുട്ട് നന്നായി അനുഭവിക്കുന്ന എനിക്ക് ഇതൊരുപകാരമായി .സുഹറയ്ക്കു നന്ദി .

Leave a Reply

Your email address will not be published. Required fields are marked *