അതും ഒരു വാല്യക്കാരൻ ആയ പയ്യൻ.. പിന്നെ എന്താ ??
എന്നാലും ഈ പകൽ…… അതു വേണോ ????
ഡാ മോനെ നിനക്ക് ഇതിന്റെ ഒരു സുഖം ശെരിക്കും പിടികിട്ടാത്തൊണ്ട നീ ഇങ്ങനെ ഓക്കേ പറയുന്നേ…..
മൂപ്പർ മദ്യം നിറച്ചു വച്ച ഗ്ലാസിൽ മൺകുടത്തിൽ വച്ച തണുത്ത വെള്ളം പകർന്നു……..
ഇനി നിനക്ക് വേണം എങ്കിൽ നീ അടുക്കളയിൽ പോയി വല്ല ഉപ്പിലിട്ട മുളകും എടുത്തു വാ….
മൂപ്പർ കഴിക്കാൻ ദൃതി കൂട്ടി കൊണ്ടു പറഞ്ഞു….
ഹാവൂ…… ഞാനും മൂപ്പരോട് ഇപ്പൊ എന്ത് പറഞ്ഞു ഒന്നു അടുക്കളയിൽ പോകും എന്ന് വിചാരിച്ചു വിഷമിച്ചു നിൽക്കുകയായിരുന്നു……..
മൂപ്പർ അത് പറഞ്ഞ് തീരുന്നതിനു മുൻപ് ഞാൻ അടുക്കളയിലേക്കു ഓടി….
അടുക്കളയിൽ എത്തിയില്ല… ചേച്ചി അവിടെ ഇടനാഴികയിൽ തന്നെ എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു….
കുട്ടാ…. എൻറെ മോൻ ഇനി കുടിക്കരുത്. അങ്ങേരു എന്താണ് എന്ന് വച്ചാൽ ആയിക്കോട്ടെ.. വളരെ വിഷമത്തിൽ ചേച്ചി എന്നെ നോക്കി പറഞ്ഞു….
ഇല്ല ചേച്ചി….. ഞാൻ മൂപ്പർക്ക് വെറുതെ ഒരു കമ്പനി കൊടുക്കാൻ…
മ്….. ശരി….. മനസില്ല മനസോടെ ചേച്ചി….
ചേച്ചി….. എനിക്ക് ഉപ്പിലിട്ട മുളകുണ്ടേൽ താ….
മ്…. വാ….
ചേച്ചി എനിക്ക് ഒരു പാത്രത്തിൽ ഉപ്പിലിട്ട കാന്താരി മുളക് എടുത്തു തന്നു. ഞാൻ അതുമായി പൂമുഘത് എത്തി…
ആ വന്നോ…… മ്… ഇത് പിടി…. ഗംഗേട്ടൻ നിറച്ചു വച്ച ഗ്ലാസ് എനിക്കു നേരെ നീട്ടി…..