“അജി യേട്ടൻ പറഞ്ഞതു ശരിയാ ഇപ്പോ കുറച്ചു നാൾ ആയിട്ട് ചേച്ചി എന്നെ അധികം വഴക്ക് ഒന്നും പറയാറില്ല ഞാൻ വന്ന സമയത്ത് ചേച്ചിക്ക് എന്നെ ഭയങ്കര ഇഷ്ടം ആയിരുന്നു ,ചേച്ചി കല്യാണം കഴിഞ്ഞതിന് ശേഷം ആണു ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും വഴക്ക് പറച്ചിൽ തുടങ്ങിയത് ,അതും കല്യാണം കഴിഞ്ഞ് ചേച്ചിക്ക് പിള്ളേരു ഉണ്ടാകില്ല എന്നു അറിഞ്ഞപ്പോൾ മുതൽ ,”
” അപ്പോ ചേച്ചിക്ക് കുട്ടികൾ ഉണ്ടാവില്ലെ “
ഞാൻ ആ കാര്യം അറിഞ്ഞിട്ടില്ലാത്ത മട്ടിൽ ചോദിച്ചു ,
” ഇല്ല അജിയേട്ടാ ,ചേച്ചിക്കാ പ്രോബ്ലം ,ആ കാര്യം അറിഞ്ഞതിൽ പിന്നെ കുരിയൻ ഇച്ചായന്റെ വീട്ടിൽ ചേച്ചിക്ക് നിൽക്കാൻ പറ്റാതെ ആയി അങ്ങനെ ചേച്ചി തിരിച്ചു വീട്ടിലോട്ടു വന്നു ,അന്നു മുതലാ ചേച്ചിക്ക് മാറ്റം സംഭവിച്ചത് ,”
അങ്ങനെ ഞങ്ങൾ ഒരോന്നു സംസാരിച്ച് ഗസ്റ്റ്ഹൗസിന്റെ മുൻപിൽ എത്തി ,
അവൾ കവറും സാധനങ്ങളും വണ്ടിയിൽ നിന്ന് എടുത്ത് എന്നോട് ഒരു താങ്ക്സും പറഞ്ഞ് വണ്ടിയിൽ നിന്ന് ഇറങ്ങി ജോളി ചേച്ചിയുടെ വീട്ടിലോട്ട് നടന്നു ,ഞാൻ അവളുടെ നടത്തവും നോക്കി ബൈക്കിൽ കുറച്ചു നേരം ഇരുന്നു .
ഞാൻ ചെറിയ കുളി ഒക്കെ പാസാക്കി ഡ്രസും മാറി വന്നപ്പോഴെക്കും ലെച്ചു ടേബിളിൽ എനിക്കുള്ള ചോറും കറിയും നിരത്തി വെച്ചിട്ടുണ്ട് ,ഞാൻ നോക്കിയപ്പോ സമയം രണ്ടര കഴിഞ്ഞു ,ഞാൻ അവളെ അവിടെ എല്ലാവിടത്തും നോക്കി പക്ഷെ കണ്ടില്ല ,
“ഇവൾ ഇതോക്കെ എടുത്ത് വെച്ചിട്ട് എവിടെ പോയി “
ഞാൻ കുറച്ചു നേരം അവളെ കാത്തു നിന്നു ,
“അല്ല ഞാൻ എന്തിനാ അവളെ കാത്തു നിൽക്കണെ സാധാരണ അവൾ എല്ലാ ദിവസവും ഇങ്ങനെ അല്ലെ ചെയ്യാറു .എനിക്കുള്ള ഭക്ഷണം വിളമ്പി വെച്ചിട്ട് അവൾ പോകാറല്ലെ പതിവ് അവൾ ഇവിടെ ഇരുന്നു കഴിക്കാറില്ലല്ലോ “
” ശരിയാ പക്ഷെ ഇന്നെന്തൊ അവൾ കൂടെ ഉണ്ടാകണം എന്ന തോന്നൽ മനസിൽ “
“കുറച്ചു സമയം കഴിഞ്ഞപ്പോൾ അടുക്കള വാതിൽ തുറക്കുന്ന ശബ്ദം കേട്ട ഞാൻ ആ ഭാഗത്തേക്ക് നോക്കി ,അപ്പോ ദേ അവിടെ ആകെ വിയർത്തു കുളിച്ച് ലെച്ചു നിൽക്കുന്നു “