” അജിയേട്ടനു എങ്ങനെ അറിയാം”
അതെന്താണെന്നു അറിയാനുള്ള അകാംഷയോടെ അവൾ ചോദിച്ചു .
” അതു ഞാൻ ശനിയാഴ്ച്ച വീട്ടിൽ പോകുന്നതിനു മുൻപ് നിന്റെ അടുത്ത് വന്നിരുന്നില്ലേ കുറച്ചു പൈസയും ആയിട്ട് “
” ഉം ,വേലക്കാരിക്കുള്ള ശമ്പളവും ആയിട്ട്”
അപ്പോ അവളുടെ മുഖത്ത് ദേഷ്യം കലർന്ന ഗൗരവ ഭാവം ആയിരുന്നു ,
” നീ ഇതുവരെ അതു വിട്ടില്ലെ ലെച്ചു “
അവളുടെ മുഖഭാവം കണ്ട ഞാൻ ചോദിച്ചു.
” അതെനിക്ക് അത്ര പെട്ടെന്ന് മറക്കാൻ പറ്റുമോ “
“അതെനിക്ക് ഒരു അബദ്ധം പറ്റിയത് അല്ലെ ലെച്ചു ഇനി ഉണ്ടാകില്ല സോറി”
” അല്ലെങ്കിലും ഈ പഠിപ്പും പണവും ഉള്ള ആൾക്കാർ ഇങ്ങനെയാ എല്ലാത്തിനും വിലയിടും ,
സ്നേഹത്തോടെ ഭക്ഷണം വെച്ചു കൊടുത്താലും അതിനും കൂലി കൊടുക്കും”
” നീ അതു വിട്ടു കള ഞാൻ സോറി പറഞ്ഞില്ലെ “
” ഉം ശരി ,എന്നിട്ട് ബാക്കി പറ”
” എന്നിട്ട് നീ ആ പൈസ വാങ്ങിയിലെന്നു മാത്രം അല്ല മുഖം വീർപ്പിച്ച് അകത്തെക്ക് പോവുകയും ചേയ്തു ,അതുകഴിഞ്ഞ്.. ഞാൻ.. “
“ഉം, അതു കഴിഞ്ഞിട്ട്”
” ഞാൻ തിരിച്ച് അവിടെ നിന്നു ഇറങ്ങുമ്പോൾ ജോളി ചേച്ചി വന്നിരുന്നു ,ഞാൻ ചേച്ചിയോട് പൈസയുടെ കാര്യവും നീ വാങ്ങത്ത കാര്യവും പറഞ്ഞു. “
“ഉം,എന്നിട്ട് “
“ഞാൻ വിചാരിച്ചിരുന്നത് നിന്നെ ചേച്ചി പൈസക്ക് വേണ്ടി ആണു എന്റെ അവിടെ വീട്ടുജോലിക്ക് വിടുന്നത് എന്ന് ,അതുകൊണ്ട്
ഞാൻ ആ പൈസ ചേച്ചി ലെച്ചു വിന് കൊടുത്തൊ എന്നു പറഞ്ഞു
ചേച്ചിയുടെ കൈയിൽ കൊടുത്തു. പക്ഷെ ചേച്ചി ആ പൈസ എന്റെ കൈയ്യിൽ തന്നെ തിരികെ എൽപിച്ചിട്ടു പറഞ്ഞു ,ലച്ച്മി വെണ്ടാ നു പറഞ്ഞതല്ലെ അപ്പോൾ ഞാൻ വാങ്ങിക്കുന്നത് ശരിയല്ല എന്നു ,
അതിൽ നിന്ന് എനിക്ക് ഒരു കാര്യം മനസിലായി നിന്നോട് ചേച്ചിക്ക് ചെറിയൊരു ഇഷ്ടം മനസിൽ ഉണ്ടെന്നു “