” ലെച്ചു ,നീ ആ ഹാന്റിലിൽ പിടിച്ച് ഇരിക്ക് ഇലെങ്കിൽ നീ വീഴും “
ഞാൻ അതു പറഞ്ഞിട്ടും പിന്നിൽ നിന്നും അനക്കം ഒന്നും കേൾക്കാതെ ആയപ്പോ ഞാൻ മിററിൽ കൂടി നോക്കി അപ്പോൾ അവൾ എന്താ ചേയ്യെണ്ടത് എന്ന് അറിയാതെ ഇരിക്കുക ആണു.ഞാൻ വേഗം വണ്ടി നിർത്തി ,ഇതാണു ഹാന്റിൽ എന്നു പറഞ്ഞു അവർക്ക് ഹാന്റിൽ കാണിച്ചു കൊടുത്തു ,
“അതെ നീ കുറച്ചു കൂടി കയറി സീറ്റിൽ ഉറപ്പിച്ച് ഇരിക്ക് എന്നിട്ട് ആ ഹാന്റിലിൽ പിടിച്ചൊ”
ഞാൻ പറഞ്ഞ പോലെ അവൾ ഇരുന്നു.ഞാൻ വീണ്ടും വണ്ടി എടുത്തു. ഞാൻ മിറർ അവളുടെ നേരെ വെച്ചു ,ഇപ്പോ അവൾക്ക് എന്നെയും എനിക്ക് അവളുടെ മുഖവും കാണാം ,അവൾ താഴേക്ക് നോക്കി കൊണ്ടിരിക്കുക ആണു.
“എന്താ ലെച്ചു ഒന്നും മിണ്ടാതെ ഇരിക്കുന്നത്ത് ,നീ ആദ്യമായിട്ടാണൊ ബൈക്കിൽ കയറുന്നത്”
ഞാൻ മിററിൽ നോക്കി കൊണ്ട് ചോദിച്ചു ‘
” ഉം “
“വെറുതെ അല്ല ആദ്യം കയറാൻ മടിച്ചത് അല്ലെ “
” അതു കൊണ്ടു ഒന്നും അല്ല അജിയേട്ടാ ,ജോളി ചേച്ചി എങ്ങാനും കണ്ടാൽ എന്നെ വഴക്കു പറയും “
” എന്തിന്,എന്റെ കൂടെ വന്നതിനൊ?”
” ഉം ,എന്നെ ഇഷ്ടല്ല ചേച്ചിക്ക് ഞാൻ എന്തു ചേയ്താലും കുറ്റമാ”
” അതിനു ജോളി ചേച്ചി ഇപ്പോ ഫാക്ടറിയിൽ അല്ലെ ,അപ്പോ കുഴപ്പം ഇല്ല,”
” ഉം “
അവൾ ഒന്നു മൂളി.
” ഞാനോരു കാര്യം പറയട്ടെ ലെച്ചു “
” ഉം “
” ജോളി ചേച്ചി നിന്നെ ചീത്ത പറയും എങ്കിലും ചേച്ചിയുടെ ഉള്ളിൽ നിന്നോട് കുറച്ചു ഇഷ്ടം ഉണ്ട്”