ഗസ്റ്റ് ഹൗസിലെക്കുള്ള വഴിയിൽ കൈയിൽ കവറും മൂളിപ്പാട്ടും പാടി നടന്നു പോകുന്ന ലെച്ചുവിന്റെ മുൻപിൽ ബൈക്ക് നിർത്തിയിട്ട് ഞാൻ ചോദിച്ചു ,
“ഓഹ്, അജിയേട്ടൻ ആയിരുന്നോ
ഞാൻ പേടിച്ചു പോയി “
അവൾ ആദ്യം ഒന്നു ഞെട്ടിയെങ്കിലും പിന്നിട് അവൾ എന്നെ കണ്ടപ്പോ അവളുടെ മുഖം താമര പോലെ വിടർന്നു. കുറച്ചു ദിവസം കാണാതിരുന്നിട്ട് അവളെ കണ്ടപ്പോൾ അവളുടെ മുഖത്ത് ഉണ്ടായ അതെ വികാരം തന്നെയാണ് എനിക്കും ഉണ്ടായത് ,
“രണ്ടു ദിവസം കഴിഞ്ഞു വരാം എന്നു പറഞ്ഞു പോയാ ആളു ഇന്നാണൊ വരുന്നത് “
അവൾ പുഞ്ചിരി തൂകി കൊണ്ട് ചൊദിച്ചു.
“ഇന്നലെ പോരാൻ പറ്റിയില്ല അമലിന്റെ കൂടെ ഒരിടം വരെ പോകെണ്ടി വന്നു “
“മം മം”
അവൾ ഒന്നും മൂളി
“അല്ല ലെച്ചു നീ ഈ ഉച്ച നേരത്ത് എവിടെ പോയതാ “
” ഞാൻ കവല വരെ പോയതാ കുറച്ചു പലചരക്ക് സാധനങ്ങൾ വാങ്ങാൻ “
“ഉം, എന്നാ വാ വണ്ടിയിൽ കയറിക്കൊ ഞാൻ ഗസ്റ്റ് ഹൗസിലെക്ക് ആണു”
” അതു വേണൊ അജിയെട്ടാ, ഞാൻ നടന്നു വന്നോളാം അജിയേട്ടൻ പൊക്കൊളു”
എന്റെ കൂടെ ബൈക്കിൽ വരാൻ അവൾക് താൽപര്യം ഉണ്ടെന്നു അവളുടെ മുഖം കണ്ടപ്പോ മനസിലായി ,
” കയറിക്കൊ ലെച്ചു ഞാൻ എന്തായാലും അവിടെക്ക് അല്ലെ “
അവൾക്ക് തൽപര്യം ഉണ്ട് പക്ഷെ എന്തൊ ഒരു മടിപ്പോലെ ,ചിലപ്പോ എന്റെ കൂടെ വരുന്നത് ആരെങ്കിലും കണ്ടാലൊ എന്നു വിചാരിച്ച് ആയിരിക്കാം
എന്റെ നിർബന്ധത്തിനോടുവിൽ അവൾ വന്നു ബൈക്കിൽ കയറി, അവളുടെ കൈയിലെ കവർ ഞാൻ വാങ്ങി ബൈക്കിൽ കൊളുത്തി ഇട്ടു, ഞാൻ ബൈക്ക് ഓടിച്ചു തുടങ്ങി ,
അവൾ ബൈക്കിൽ കയറുന്നതു ആദ്യമായിട്ടാണെന്നു തോന്നുന്നു, അവളുടെ ഇരുപ്പ് അങ്ങനെ ആയിരുന്നു ,സാധരണ പെണ്ണുങ്ങൾ ഇരിക്കുന്ന പോല രണ്ടും കാലും ഒരു സൈഡിൽ ഇട്ടാണു അവൾ ഇരിക്കുന്നത് പക്ഷെ സീറ്റിൽ ശരിക്കും ഇരുപ്പ് ഉറക്കാത്ത പോലെയും കൈ ലേഡിസ് ഹാന്റിലിൽ പിടിക്കാതെ സീറ്റിന്റെ സൈഡിൽ പിടിച്ച് നല്ലോണം എന്നിൽ നിന്ന് അകന്നു പുറകോട് മാറിയാണ് അവളുടെ ഇരുപ്പ് ,