താഴ് വാരത്തിലെ പനിനീർപൂവ് 3 [AKH]

Posted by

“എന്താടൊ ഒരു ആലോചന “

എന്ന ജോളി ചേച്ചിയുടെ ശബ്ദം ഞാൻ കേൾക്കുന്നത്.
ഞാൻ നോക്കുമ്പോൾ ജോളി ചേച്ചി ഒരു പഴയ നൈറ്റിയും ഇട്ടു കൊണ്ട് എന്നെ നോക്കി ചിരിച്ചു കൊണ്ട് വീടിനു സൈസിൽ നിൽക്കുന്നു.

“ഒന്നുല്യ ചേച്ചി “

ഞാൻ അതും പറഞ്ഞ് ചേച്ചി യുടെ അടുത്തെക്ക് ചെന്നു.

” നീ നാട്ടിൽ പോണില്ലെ “

” ഞാൻ പോകാൻ ഇറങ്ങിയതാ അപ്പോഴാ ഓർത്തത് ഒരു മാസം ആയിലെ ലച്ച് മി എനിക്ക് വേണ്ടി അടുക്കള പണി ചേയ്യുന്നത് അവൾക്ക് കുറച്ചു കാശ് കൊടുത്തിട്ട് പോകാം എന്നു വിചാരിച്ചു ഇവിടെ വന്നതാ “

ഞാൻ വന്ന കാര്യം ചേച്ചിയോട് പറഞ്ഞു .

“എന്നിട്ട് കൊടുത്തോ അവൾ അകത്തു ഉണ്ടല്ലൊ”

“കോടുത്തു ചേച്ചി പക്ഷെ അവൾ വാങ്ങിയില്ല “

” ആണൊ ,അതെന്താ അവൾ വാങ്ങാതിരുന്നത് “

“അറിയില്ല ചേച്ചി ,ഒരു കാര്യം ചേയ്യാം അവൾ വാങ്ങിയില്ല അപ്പോ പിന്നെ ചേച്ചി പിടിച്ചൊ ഈ പൈസ”

എന്നു പറഞ്ഞു ഞാൻ ആ പൈസ ചേച്ചിയുടെ കൈയിൽ കൊടുത്തു .

“എനിക്ക് വേണ്ടാ “

എന്നു പറഞ്ഞു ചേച്ചി ആ പൈസ എന്റെ കൈയ്യിൽ തന്നെ തിരികെ എൽപിച്ചു,

” ചേച്ചി അവൾക്ക് കൊടുത്തൊ,”

” വേണ്ടടാ അവൾ വെണ്ടാ നു പറഞ്ഞതല്ലെ അപ്പോൾ ഞാൻ വാങ്ങിക്കുന്നത് ശരിയല്ല “

“അങ്ങനെ എങ്കിൽ അങ്ങനെ ,എന്നാ ചേച്ചി ഞാൻ പോകട്ടെ ചൊവാഴ്ച്ച വീണ്ടും കാണാം “

ഞാൻ അതും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി ,

Leave a Reply

Your email address will not be published. Required fields are marked *