അമ്മയുടെ കൂടെ ഒരു യാത്ര
Ammayude Koode Oru Yaathra Author : Joyce
അവധിയാണ്. കോളേജില്ല. ക്രിക്കറ്റ് കളിയാണ് അവധി ദിവസങ്ങളിലെ മുഖ്യപരിപാടി. ഇപ്പോള്‍ത്തന്നെ കൂട്ടുകാര്‍ വരും. ഉച്ച വരെ കളിക്കാന്‍ മമ്മി സമ്മതിച്ചാല്‍ മതിയായിരുന്നു. മമ്മി സമ്മതിച്ചില്ലെങ്കില്‍ പ്രശ്നമാണ്. മമ്മിയെ എതിര്‍ക്കാന്‍ കഴിയില്ല. മോനേ എന്നല്ലാതെ വിളിക്കാറില്ല. ഇതുപോലെ മകനെ സ്നേഹിക്കുന്ന വേറെ അമ്മമാര്‍ ലോകത്ത് കാണില്ല എന്ന് വരെ തോന്നിയിട്ടുണ്ട്. അടുക്കള, പൂജാമുറി, മറ്റു വീട്ടുജോലികള്‍, തന്‍റെ കാര്യങ്ങളില്‍ ശ്രദ്ധയോടെ ചെയ്യല്‍ ഇതൊക്കെയല്ലാതെ മമ്മിക്ക് വേറെ എന്തെങ്കിലും താല്‍പ്പര്യങ്ങള്‍ ജീവിതത്തിലുണ്ടോ എന്ന് താന്‍ പലപ്പോഴും സംശയിച്ചിട്ടുണ്ട്.
കുവൈറ്റിലെ ഏതോ വലിയ ഹോട്ടലില്‍ ജോലി ചെയ്യുന്ന അച്ചന്‍ മാസാമാസം മമ്മിയുടെ പേരിലെ അക്കൌണ്ടില്‍ പണം നിക്ഷേപിക്കാറുണ്ട്. പറമ്പില്‍ നിന്ന് കിട്ടുന്ന ആദായമുള്ളപ്പോള്‍ ആ പണം ഒരാവശ്യത്തിനും മമ്മി തൊടാറില്ല.
“മോനേ വേഗം ഒരുങ്ങ്. നമുക്കിന്ന് ഒരിടം വരെ പോകണം,” ദിലീപ് ഗായത്രിയുടെ ശബ്ദം കേട്ടു. “ഒരിടം വരെയോ? ദൈവമേ ചതിച്ചോ. ഇന്നത്തെ കളി ഗോവിന്ദാ,” ദിലീപ് നിരാശയോടെ സ്വയം പറഞ്ഞു. “എങ്ങോട്ടാ മമ്മി?” അവന്‍ അടുക്കളയിലേക്കു ചെന്നു. ഗായത്രി കുളി കഴിഞ്ഞ് തലമുടിയുടെ മേല്‍ ബാത്തിംഗ് ടവ്വല്‍ ചുറ്റി ചായ എടുക്കുകയാണ്. “അതുകൊള്ളാം, “അവന്‍റെ നേരെ നോക്കാതെ അവര്‍ പറഞ്ഞു. “നാളെയല്ലേ, ആശ്വതീടെ കല്യാണം. നിന്‍റെ ക്ലാസ്സും ഈ പശുക്കളും ഒക്കെ കാരണമാ, അല്ലെങ്കില്‍ ഒരാഴ്ച്ച മുമ്പേ പോകണ്ടാതാ.” ഓ, അപ്പോഴാണ് ഞാന്‍ അക്കാര്യമോത്തത്. മമ്മീടെ അനുജത്തി രാധ ആന്‍റ്റിയുടെ മകള്‍ അശ്വതിയുടെ വിവാഹമാണ്. താന്‍ അക്കാര്യമാങ്ങു മറന്നുപോയി. രാവിലെ കുളിച്ചതുകൊണ്ട് ഇനി പ്രശ്നമില്ല, ഡ്രസ്സ് ചെയ്താല്‍ മതി.
നാലുമണിക്കൂര്‍ ട്രെയിന്‍ യാത്രയുണ്ട്. ട്രെയിനില്‍ തിരക്കുണ്ടായിരുന്നെങ്കിലും കയറിയപ്പോള്‍ തന്നെ സീറ്റ് കിട്ടി. മമ്മിക്കഭിമുഖമായി ആണ് താന്‍ ഇരുന്നത്. പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ മമ്മിയുടെ അടുത്തിരുന്ന സ്ത്രീ ഇറങ്ങി. അപ്പോള്‍ നില്‍ക്കുകയായിരുന്ന ഒരു ചെറുപ്പക്കാരന്‍ മമ്മിയുടെ അടുത്ത് ഇരുന്നു. കാഴ്ചക്ക് വളരെ മാന്യനും സുന്ദരനുമായ അയാള്‍ മമ്മിയുടെ സാരിത്തുമ്പില്‍ പോലും മുട്ടാതെ സൂക്ഷിച്ച് അകലം പാലിച്ച് ഇരുന്നു. അങ്ങനെയൊക്കെ ചിന്തിക്കാന്‍ കാരണവുമുണ്ട്. ദിലീപ് ചില സംഭവങ്ങള്‍ ഓര്‍ത്തു.