ബന്ധുക്കൾ സ്‌കൂൾ വിട്ടത് പോലെ പോകാൻ തുടങ്ങി. ഉച്ച നേരമായപ്പോൾ അവർ വീട്ടുകാർ മാത്രമായി. അവന്റെ ഉമ്മയും ഇക്കയും പിന്നെ ഇക്കയുടെ ഭാര്യ സൈനബ എന്ന് അവൻ വിളിക്കാൻ ആഗ്രഹിച്ച സൈനൂത്ത മാത്രമായി. ഉച്ചക്കുള്ള ഊണ് കെങ്കേമമായിരുന്നു. ഇക്കയുടെ ഭാര്യയുടെ കൈപ്പുണ്യം അപാരമായിരുന്നു. അതിൽ ഉമ്മക്ക് കല്ല് കടി ഉണ്ടോ എന്ന റിയാസ് സൂക്ഷിച്ച് കുസൃതിയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഇക്കയും ഭാര്യയും ചേർന്ന് മറ്റാരും കാണുന്നില്ല എന്ന വിചാരത്തിൽ കൈമാറുന്ന നോട്ടങ്ങൾ അവൻ കണ്ടില്ലെന്ന് നടിച്ചു. സൈനബ ഇത്തയുടെ സുന്ദരമായ മുഖത്ത് സന്തോഷം വിരിഞ്ഞ് നിൽക്കുന്നത് കാണുബോൾ ഈ വീടിന് ഒരു വെളിച്ചം വരുന്നത് പോലെ റിയാസിന് തോന്നി.
ഉമ്മക്ക് നൊസ്സുണ്ടായിരുന്നെന്ന് നാട്ടിൽ പാട്ടായതിൽ പിന്നെ റിയാസിന്റെ ഇക്കക്ക് പെണ്ണു കിട്ടാൻ പാടായിരുന്നു. അതിനും ഉപരിയായി കുറെ കാലം ബോംബെയിലായിരുന്നു അയാളുടെ പണി. ചുവന്ന തെരുവ് പ്രസിദ്ധമായ കാലം ആയതിനാൽ ബോംബെയിൽ പണിയെടുക്കുന്നവർക്ക് പെണ്ണ് കിട്ടാനും പാടായിരുന്നു. അതിനാൽ അവിടെത്തെ പണി ഇട്ടെറിഞ്ഞ് നാട്ടിൽ വണ്ടി കച്ചവടമായി നാട്ടിൽ തന്നെ കൂടി. നല്ല വണ്ടികൾ ഡൽഹിയിൽ നിന്നെടുത്ത് നാട്ടിൽ കച്ചവടം ചെയ്ത നല്ല പുത്തൻ കൈവന്ന നേരത്താണ് സൈനബ ഇത്തയുടെ ആലോചന വന്നത്. അങ്ങനെ റിയാസിന്റെ ഇക്ക തൻ്റെ മുപ്പതാമത്തെ വയസ്സിൽ തന്നെക്കാൾ വെറും മൂന്ന് വയസ്സിനിളപ്പമുള്ള സൈനബ ഇത്തയെ ഇപ്പോൾ കെട്ടിയത്.
സംഗതി പഠിക്കുന്ന കാലത്ത് എന്തോ കണ്ട പേടിച്ച് സൈനബ ഇത്ത കുറച്ച് കാലം പിച്ചും പേയും പറഞ്ഞിരുന്നു. അതിനാൽ സൈനബ ഇത്തയെ കെട്ടാൻ നല്ല കുടുബത്തിൽ നിന്ന് ആരും വരാതെ കെട്ട് പ്രായം കഴിഞ്ഞ് നിൽക്കുന്ന നേരത്താണ് ഈ ആലോചന നടക്കുന്നത്. ഉമ്മയെ ചികിൽസിച്ചിരുന്ന ബന്ധുവും കൂടിയായ ഡോക്ട്ടർ മൂലമാണ് ഈ ആലോചന വന്നത്. സത്യത്തിൽ സൈനബ ഇത്തയും അവരുടെ പഴയ
പേഷ്യന്റായിരുന്നു. എന്തായാലും ഡോക്ട്ടറുടെ ഉറപ്പിൽ മേൽ നിക്കാഹ് എന്ന സംഗതി നടന്നു.
“…എന്താ നീ ആലോചിച്ചോണ്ടിരിക്കുന്നെ….ജ്ജി കായ്ക്കിണ്ണില്ലേ ….അനക്ക് ഇഷ്ട്ടപ്പെട്ട കറിയാണല്ലോ…..”. റിയാസ് അവന്റെ ഇക്കയുടെ ചോദ്യം കേട്ടാണ് ചിന്തയിൽ നിന്ന് ഉണർന്നത്.
“…റിയാസെ …നീ പതുക്കെ കുത്തിരിന്ന് കഴിക്കിൻ…..”. ഷുക്കൂർ അവന്റെ അനിയനോട് സ്നേഹത്തിൽ പറഞ്ഞ് കൊണ്ട് കൈകഴുകാനായി എഴുന്നേറ്റു.
ഷുക്കൂർ എഴുന്നേറ്റതും വാല് പോലെ സൈനബ ഇത്ത പുറകെ പോയി. ചെറിയ ഉച്ച ഉറക്കം വരുന്നുണ്ട്. മുറിയിലേക്ക് വച്ച് പിടിച്ചപ്പോൾ അവന്റെ ഉമ്മ പുറകിൽ നിന്ന് വിളിച്ചു.