അദ്ദേഹത്തിന്റെ മനോവിഷമം കരണമായിരിക്കും ഞാൻ സ്വയം ആശ്വസിച്ചു ..കിടക്കറയിൽ അദ്ദേഹം എന്നെ അവഗണിച്ചു ..കുട്ടി ഉണ്ടാവില്ലെന്ന് അദ്ദേഹം മനസ്സാ കരുതിയിരുന്നു ..മറ്റുള്ളവർക്കിടയിൽ ഞങ്ങൾ മാതൃക ദമ്പതികൾ ആയിരുന്നു …എന്റെ വിഷമങ്ങൾ പങ്കുവയ്ക്കാൻ പോലും എനിക്കാരും ഉണ്ടായിരുന്നില്ല ….ആ വലിയ വീട്ടിൽ ഞാൻ തനിച്ചായി ..ആലോചിച്ചു ആലോചിച് ഭ്രാന്തു വരുമോ എന്ന് പോലും എനിക്ക് തോന്നി …
ദിവസങ്ങൾ കഴിയും തോറും അദ്ദേഹവും ഞാനുമായി സംസാരം വളരെ വിരളമായി …രാത്രിയിൽ പലപ്പോഴും വരാറില്ല ..വരില്ലെങ്കിലും എന്നോട് പറയാറുമില്ല ..ഭക്ഷണം ഉണ്ടാക്കുന്നത് എന്റെ ജോലി പോലെയായി ഏലാം ഉണ്ടാക്കും ഡൈനിങ്ങ് ടേബിളിൽ അടച്ചു വെക്കും ..ഞാൻ കഴിക്കും പോയി കിടക്കും മിക്കപ്പോഴും ഞാൻ ഉറങ്ങാറില്ല …അദ്ദേഹം വരും …വരുമ്പോൾ പാതിര കഴിഞ്ഞിട്ടുണ്ടാകും …മിക്കവാറും ഒന്നും കഴിക്കാറില്ല ..പിന്നെ പിന്നെ കിടത്തം വേറെ വേറെ മുറികളിൽ ആയി …ഒരു വലിയ വീട്ടിൽ തികച്ചും അന്യരെ പോലെ …പക്ഷെ മറ്റുള്ളവർക്കുമുന്നിൽ ഒരിക്കലും ഞങ്ങൾ അങ്ങാനായിരുന്നില്ല …ആര് കണ്ടാലും ദാമ്പത്യ വിജയം കയ്യ് വരിച്ച ഹാപ്പി കപ്പിൾസ് ….പോകെ പോകെ സംസാരിക്കാറില്ല പരസ്പരം ഒന്നും പങ്കു വെക്കാറില്ല …ഒഫീഷ്യൽ കാര്യങ്ങൾക്ക് പോകുന്നതും എന്റെ വീട്ടിൽ പോകുന്നതും ഒന്നും ഞാനും പറയാറില്ല ..തിരിച് എന്നോടും …എല്ലാ അർത്ഥത്തിലും ഞാൻ ഏകയായി ..പിന്നീട് എനിക്കുള്ള ഭക്ഷണം
മാത്രം ഞാൻ ഉണ്ടാക്കാൻ തുടങ്ങി പതിവ് തെറ്റിക്കാതിരിക്കാൻ ഡൈനിങ്ങ് ടേബിളിൽ ഒഴിഞ്ഞ പത്രങ്ങൾ വെറുതെ മൂടിവെക്കാൻ തുടങ്ങി ..മെല്ലെ അതും അവസാനിച്ചു …അദ്ദേഹം എവിടെപോകുന്നു ആരോട് സംവദിക്കുന്നു ..ഒന്നും എനിക്കറിയില്ല ..തികച്ചും അപരിചിതനായ ഭർത്താവ് ..ഇതിപ്പോൾ അദ്ദേഹം ചോദിച്ചു വാങ്ങിയ ട്രാൻസ്ഫർ ആണ് …പ്രൊമോഷൻ ആകുന്നത് വരെ കാത്തുനിന്നത് മറ്റുള്ളവരുടെ മുന്നിൽ പറയാൻ ഒരു കാരണം കിട്ടാൻ വേണ്ടിയാണ് ..ഇനി ആര് ചോദിച്ചാലും പറയാൻ കാരണമായി തികച്ചും ഞാൻ ഒറ്റപെട്ടു അഖിൽ ..ഇതുവരെ സംസാരം ഇല്ലെങ്കിലും വീട്ടിൽ കയറിവരാൻ ഒരാളുണ്ടായിരുന്നു ഇനി അതും ഇല്ല …..
ചേച്ചിക്ക് ഇനി ഞാനുണ്ട് …എവിടുന്നു കിട്ടി ഇങ്ങനെ പറയാൻ ധൈര്യം എന്നെനിക്കറിയില്ല അവരുടെ അവസ്ഥ കേട്ട സഹതാപമാണോ അതോ അവരോടുള്ള ഞാൻ പോലുമറിയാത്ത എന്നിലെ സ്നേഹമാണോ …എന്തായാലും ഞാൻ അവരോടു അങ്ങനെ പറഞ്ഞു …
എന്റെ കണ്ണുകളിലേക്കു വെറുതെ നോക്കുകയല്ലാതെ അവരൊന്നും പറഞ്ഞില്ല
ചേച്ചി കഴിഞ്ഞത് ആലോചിച്ചു വിഷമിക്കരുത് …ചേച്ചിക്ക് ഇനി എന്താശയുണ്ടെലും എന്നോട് പറഞ്ഞോ ഇത്രയും കാലം ചേച്ചിക്ക് ലഭിക്കാതെ പോയ എല്ലാ സന്തോഷവും ഞാൻ തരും