എന്‍റെ പങ്കാളി [neethu]

Posted by

ചേട്ടാ എന്നെ പേര് വിളിച്ച മതി ….

അയ്യോ അതെങ്ങനെ സാറെ ..ഞാൻ അറ്റന്ഡറല്ലേ …

ചേട്ടാ …പ്ലീസ് ..എന്റെ അച്ഛനെക്കാൾ പ്രായമുണ്ട് ചേട്ടന് …

എന്ന ഞാൻ കുഞ്ഞേന് വിളിക്കാം ….

ഹമ് ..

ദാണ്ടെ ….അവിടെ കാണും റൂം ….

കേശവേട്ടൻ കാണിച്ചു തന്ന കെട്ടിടത്തിലേക്ക് ഞാൻ നോക്കി …ബീവറേജസിന്റെ ഔട്ട് ലെറ്റാണ് ഞാൻ
കണ്ടത് …..

ചേട്ടാ അവിടെയോ ….

അതെ ..മുകളിൽ മുഴുവൻ റൂമുകളാ കുഞ്ഞേ …

അപ്പോഴാണ് ഞാൻ അതിന്റെ മുകളിലേക്ക് നോക്കിയത് …ആഹാ ഇത് ലോഡ്‌ജായിരുന്നോ ….അല്ലേലും ബീവറേജ് കണ്ട പിന്നെ നമ്മളാരെങ്കിലും വേറെ വല്ലോടത്തേക്കും നോക്കുമോ …

ചേട്ടൻ എന്നെയും കൂട്ടി അങ്ങോട്ട് ചെന്നു …ദിവസത്തിനും മാസത്തിനും മുറികൾ കിട്ടും …

ഏതു വേണമെന്നായി ഞാൻ ..

ഇന്നൊരു ദിവസത്തേക്ക് മതി കുഞ്ഞേ …നമുകെതെങ്കിലും വീട് ശരിപ്പെടുത്താം ..തത്കാലം കുഞ്ഞിന്നിവിടെ
നിന്നാട്ടെ …

ഞാൻ സമ്മതിച്ചു ..അഡ്വാൻസ് കൊടുത്തു പേര് ചേർത്ത് മുറി എടുത്തു …അത്ര വലിയ ലോഡ്ജ് ഒന്നുമല്ല എന്നാലും കൊള്ളാം ..ബാഗും മറ്റും മുറിയിൽ വച്ച് ഞാനും ചേട്ടനും മുറിയിൽ ഇരുന്നു …

കുഞ്ഞെങ്ങനെ കഴിക്കോ …

ആ വല്ലപ്പോഴും ……

എന്ന ഞാൻ ഒരെണം മേടിച്ചോണ്ടു വരട്ടെ ….

Leave a Reply

Your email address will not be published. Required fields are marked *