കഴുത്തിൽ കെട്ട് .
ഞാൻ മിന്നു മാല അവരുടെ കഴുത്തിൽ കെട്ടാൻ തുടങ്ങിയതും അവരുടെ ഫോൺ റിങ് ചെയ്തു .ഫോൺ അറ്റൻഡ് ചെയ്യാൻ അവർ അതിനടുത്തേക്കു പോയി .ഫോൺ കയ്യിലെടുത്തു അവർ സംസാരം ആരംഭിച്ചു ഓരോ നിമിഷം കഴിയുംതോറും അവരുടെ ഭാവത്തിൽ കാര്യമായ മാറ്റങ്ങൾ ഞാൻ കണ്ടു .പൂർണ സന്തോഷവതിയായിരുന്ന അവർ കൊടും ദുഃഖത്തിൽ അകപെട്ടപോലെ .അവരുടെ മുഖം അത് വിളിച്ചോതുന്നുണ്ടായിരുന്നു .ഫോൺ വെച്ച ശേഷവും അവർ അതെ നിൽപ് തുടർന്നു കാര്യമറിയാതെ ഞാനും ..കണ്ണുനീർ അവരുടെ മിഴികളിൽ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു .അവരെ പതുക്കെ പിടിച്ചു ഞാൻ സോഫയിൽ ഇരുത്തി കുടിക്കാൻ വെള്ളം നൽകി അവരെ ഞാൻ എന്നിലേക്കു ചായ്ച്ചു മുടികളിൽ ഞാൻ പതുക്കെ തലോടി വളരെ നേർത്ത സ്വരത്തിൽ ഞാനവരോട് കാര്യം തിരക്കി …
ഒന്നിനും വിധിയില്ലാത്തവളാണ് ഞാൻ …
എന്തുണ്ടായി ….
ഇതിലും വലുതെന്തുണ്ടാവാൻ ….
ചേച്ചി കാര്യം പറയു ….എന്താണെങ്കിലും നമുക്ക് പരിഹാരം കാണാം
പരിഹാരമില്ലാത്ത കാര്യമാണ് മോനെ
എന്താണ് ചേച്ചി
അദ്ദേഹത്തിന്റെ ഓഫീസിലുള്ള ആളാണ് വിളിച്ചത് ..ഇന്നലെ രാത്രി അദ്ദേഹത്തിന് ഒരാക്സിഡന്റ് സംഭവിച്ചു ജീവൻ തിരികെ ലഭിച്ചത് ഭാഗ്യം ..ഇന്നാണ് ബോധം തിരികെ ലഭിച്ചത് .ചലന ശേഷി പൂർണമായും നഷ്ട്ടപെട്ടു ശരീരം തളർന്നു .ജീവനുണ്ട് എന്ന് മാത്രം .അപകടത്തിൽ മൊബൈൽ നഷ്ട്ടപെട്ടു .അറിയിക്കാൻ മറ്റു ഉപാധികളൊന്നും ഇല്ലായിരുന്നു അദ്ദേഹത്തിന്റെ ഡയറിയിൽ നിന്നുമാണത്രെ ഈ നമ്പർ കിട്ടിയത് എത്രയും പെട്ടന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ….
ചേച്ചി ….ഇനി എന്ത് ചെയ്യും …
മോനെ ഒരു ഭാര്യ എന്നതിലപ്പുറം ഞാനൊരു ഡോക്ടറാണ് ..ആരോരുമില്ലാത്ത അദ്ദേഹത്തിന് സ്വാന്തനം നല്കാൻ ഞാൻ മാത്രമാണുള്ളത് ..ഇങ്ങനൊരവസ്ഥയിൽ എന്റെ സാമിപ്യം അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവും ഇത്രയും കാലം ഞാൻ അനുഭവിച്ച ദുഃഖം ഒരുപക്ഷെ ഞങ്ങളെ തമ്മിൽ അടുപ്പിക്കാൻ കാലം കരുതിവച്ച മാർഗം ഇതായിരിക്കും .എനിക്ക് അനുമതി തരേണ്ടത് നീയാണ് …നിന്നോട് മാത്രമേ എനിക്ക് സമ്മതം ചോദിക്കാനുള്ളു …അനുവദിക്കണം എന്റെ അപേക്ഷയാണ് …
എന്റെ ചേച്ചിയുടെ ഇഷ്ടങ്ങളാണ് എന്റെയും ….ചേച്ചിക്ക് ഇതാണാഗ്രഹമെങ്കിൽ ഞാൻ തടയില്ല പക്ഷെ ഞാൻ കാത്തിരിക്കും എന്നെങ്കിലും ചേച്ചി എന്റേത് മാത്രമാകും എന്ന പ്രതീക്ഷയിൽ അതിനു മാത്രം ചേച്ചി എന്നെ തടയരുത് .
അവരെന്നെ കെട്ടിപിടിച്ചു …കണ്ണുനീരാൽ എന്റെ വസ്ത്രങ്ങൾ നനഞ്ഞു ..വിതുമ്പികൊണ്ടു അവർ എന്നോട് പറഞ്ഞു …ഈ ജന്മത്തിൽ എനിക്ക് ലഭിച്ച ഭാഗ്യമാണ് നീ ..ഒരായുസ്സിന്റെ സ്നേഹം 2 ദിവസം കൊണ്ട് നീ എനിക്ക് തന്നു ..മറക്കില്ല ഒരിക്കലും ..മനസ്സ് കൊണ്ട് നീ മാത്രമാണ് എന്റെ പങ്കാളി …..