ഇത്രത്തോളം സ്നേഹിക്കാൻ മാത്രം എന്താണ് നീ എന്നിൽ കണ്ടത്
എനിക്കറിയില്ല ചേച്ചി …എനിക്കത്രയും ഇഷ്ട്ടമാണ് …
നിനക്കറിയുമോ ഈ വീട്ടിൽ സന്തോഷത്തോടെ ചിലവഴിച്ച ദിവസങ്ങൾ അത്രയും വിരളമാണ് …എന്റെ കണ്ണീരാണ് കൂടുതലും …ഞാൻ ചിരിച്ച നിമിഷങ്ങൾ ഏതാണെന്നു പോലും ഞാൻ മറന്നിരിക്കുന്നു ..അത്രത്തോളം ഞാൻ കരഞ്ഞിട്ടുണ്ട് ഇവിടെ വച്ച് ..ഞാൻ അനുഭവിച്ച മനോവ്യഥകൾ എത്രത്തോളമെന്നു ഈ ചുവരുകൾക്കും ഇവിടെയുള്ള വസ്തുക്കൾക്കും അറിയാം ..അല്ലെങ്കിൽ ഇവക്കു മാത്രം ..ഇന്നെന്റെ അവസ്ഥയിൽ എന്റെ സന്തോഷത്തിൽ ചിരിയിൽ ഏറ്റവും സന്തോഷിക്കുന്നതും ഇവരാകും ..അതിന്റെ കാരണം നീയാണ് നിന്നെയായിരിക്കും ഇവർ ഏറ്റവും സ്നേഹിക്കുന്നത്
എന്തിനാ ചേച്ചി കഴിഞ്ഞ കാര്യങ്ങൾ ഓർത്തു വിഷമിക്കുന്നത് …എന്നും ഞാനുണ്ടാകും ചേച്ചിക്കൊപ്പം
അറിയാം …..നിന്റെ സ്നേഹം ഞാൻ മനസിലാക്കുന്നു
ചേച്ചിയെ ഞാൻ കല്യാണം കഴിച്ചോട്ടെ …
കഴിച്ചോ ….പക്ഷെ ഞാൻ പറയുന്നതെല്ലാം നീ സമ്മതിക്കണം ..
സമ്മതിക്കാം ….
നിനക്കെപ്പോ എന്നെ മടുക്കുന്നുവോ അന്ന് നീ എന്നെ വിട്ടു പോണം ,ഒരു കാര്യവും നീ എന്നിൽ നിന്ന് മറച്ചു വെക്കരുത് ,നിന്റെ എല്ലാ ആഗ്രഹങ്ങളും എന്നോട് നീ പറയണം ,മറ്റുള്ളവരുടെ മുന്നിൽ ഒരിക്കലും നമ്മൾ ഭാര്യ ഭർത്താക്കൻ മാരാവില്ല ,നിയമപരമായും നമ്മൾ ഭാര്യയും ഭർത്താവും ആവില്ല ,എന്നെ ഇനി മുതൽ നമ്മളുടേതായ ലോകത്ത് നീ പേരോ മറ്റെന്തെങ്കിലുമോ വിളിക്കാവൂ ,ചേച്ചിയെന്നോ മാടമെന്നോ വിളിക്കരുത് അതുപോലെ ഞാനും നിന്നെ ചേട്ടാന്ന് മാത്രേ വിളിക്കു …പിന്നെ എന്റെ കഴുത്തിൽ നീ മിന്നു ചാർത്തണം ..ദൈവത്തിന്റെ മുന്നിൽ മാത്രം നമ്മൾ ഇനി മുതൽ ഭാര്യയും ഭർത്താവും ….നിനക്ക് സമ്മതമാണോ
സമ്മതമാണ് ….ഒരു കാര്യം മാത്രമേ എനിക്ക് പറയാനുള്ളു
എന്താണ് ….
ഒരിക്കലും ചേച്ചി എന്നെ വിട്ടു പോകില്ലെന്ന് എനിക്ക് ഉറപ്പു തരണം
തരാം ….എന്റെ മരണം വരെയും ഞാൻ നിന്നോടൊപ്പം ഉണ്ടാകും ..ഇതൊരിക്കലും മാറാത്ത എന്റെ വാക്ക് ….
ഞങ്ങൾ ഭക്ഷണം കഴിച്ചു …പാത്രങ്ങൾ കഴുകലും അടുക്കള തുടക്കലും കഴിഞ്ഞു ചേച്ചി മേല് കഴുകി
ഞാനിരുന്നിടത്തേക്കു വന്നു
നീ വാ ….എന്നെയും വിളിച്ചു കൊണ്ട് അവർ അകത്തേക്ക് കയറി .അകത്തേ മുറിയിൽ മാതാവിന്റെ ഫോട്ടോക്ക് മുന്നിൽ മെഴുകു തിരി കത്തിച്ചു .മിന്നു മാല അവർ എന്റെ കയ്യിലോട്ട് തന്നു ..
മാതാവിന്റെ അനുഗ്രഹം നമുക്കുണ്ടാകും .ഈ നിമിഷം മുതൽ ഞാൻ നിന്റെ ഭാര്യയാണ് അതെന്റെ