ആശുപത്രിയിൽ രോഗികൾ ഡോക്ടറെ കാത്തുനിൽക്കുന്നുണ്ടായിരുന്നു …പിന്നീടൊന്നിനും സമയമില്ല കേശവൻ ചേട്ടനോട് ഉച്ച ഭക്ഷണം വേണ്ടാന്ന് പറഞ്ഞിരുന്നു .താമസത്തിന്റെ വിശേഷങ്ങൾ എല്ലാവരും എന്നോട് തിരക്കി .അവിടെ നടന്നതിന്റെ നേരെ വിപരീത കാര്യങ്ങളാണ് അവരോടു ഞാൻ പറഞ്ഞത് അങ്ങനല്ലേ പറ്റൂ
ഉച്ചവരെ ചേച്ചിക്ക് രോഗികളുടെ നീണ്ട നിരതന്നെ ഉണ്ടായിരുന്നു …ഒരാളോട് പോലും മുഖം കറുപ്പിക്കാതെയുള്ള അവരുടെ പെരുമാറ്റം എനിക്കവരോടുള്ള ഇഷ്ടവും ബഹുമാനവും വർധിപ്പിച്ചു .ഞാനും എന്റെ ജോലികളിൽ മുഴുകി ..കുറേശെ കാര്യങ്ങൾ ഞാനും പഠിച്ചു വരാൻ തുടങ്ങി .ബില്ല് എടുക്കാനും ട്രഷറി സംബന്ധമായ കാര്യങ്ങൾ ചെയ്യാനും ഞാൻ പഠിച്ചു .പഞ്ചായത്തു ഫണ്ടുകൾ ഓരോ പ്രൊജക്റ്റ് അങ്ങനെ എനിക്ക് നിക്ഷിപ്തമായ ജോലികൾ ഓരോന്നായി ഞാൻ നോക്കി പഠിച്ചു .സംശയങ്ങൾ ചേച്ചിയോട് ചോദിച്ചു .ഓഫീസിൽ മേലധികാരി കീഴ്‌ജീവനക്കാരൻ ബന്ധം മാത്രമേ ഞങ്ങൾ കാണിച്ചുള്ളൂ .മറ്റുള്ളവർക് സംശയം തോന്നുന്ന ഒരു പ്രവർത്തിയും ഞങ്ങളിൽനിന്നും ഉണ്ടായില്ല .
ഉച്ചയോടെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി .കായംകുളത്തെത്തി ഞങ്ങൾ ഭക്ഷണം കഴിച്ചു .അടൂരുള്ള ചേച്ചിയുടെ
വീട്ടിൽ വൈകിട്ടോടെ ഞങ്ങൾ എത്തി .യാത്രയിലുടനീളം ഞങ്ങൾ ഓഫീസിൽ വച്ച് പുലർത്തിയ അതെ രീതിയിൽ തന്നെയായിരുന്നു .വീട്ടിൽ ചെന്ന് കയറിയതും ചേച്ചിയുടെ ഭാവം മാറി .
എന്നെ ചേച്ചിനൊന്നു വിളിച്ചെടാ
ചേച്ചി ചേച്ചി ചേച്ചി …..മതിയോ
പോരാ ….ഹോ എനിക്കെന്തൊരു സങ്കടമായിരുന്നെന്നോ നീ എന്നെ മാഡം എന്ന് വിളിക്കുമ്പോ
ആണോ
അതേടാ തെമ്മാടി ….
വീടൊക്കെ നല്ല വൃത്തിയായി ഇരിക്കുന്നല്ലോ
അതെന്റെ മിടുക്കൊന്നുമല്ല
പിന്നെ
ഇവിടടുത്തുള്ള ഒരു ചേച്ചിയുണ്ട് പുള്ളിക്കാരി എന്നും രാവിലെ വന്ന് തൂത്തു തുടച്ചിടും
അല്ല ചേച്ചി നമുക്കിന്നു പോണോ
പിന്നെ
ഇന്നിവിടെ കഴിഞ്ഞു നാളെ രാവിലെ കാറും എടുത്തങ്ങു പോയാപ്പോരേ
നിൻടിഷ്ടം …..അപ്പൊ ഫുഡോ