എന്തോ ഉറക്കം വരനില്ല
എന്ത് പറ്റി …..ഞാൻ കാരണം നിന്റെ ഉറക്കം പോയോ
ഏയ് ചേച്ചി കരണമൊന്നുമല്ല ….എന്തെന്നറിയില്ല ഉറക്കം വരുന്നില്ല ..ചേച്ചിക്ക് ഉറങ്ങണമെങ്കിൽ ഉറങ്ങിക്കോളൂ
എനിക്കും അതെ അവസ്ഥയാണ് …കുറെ നാളുകൾ മനസമാധാനം നഷ്ടപ്പെട്ട് ഉറക്കം വരാതിരിന്നിട്ടുണ്ട് ഇന്ന് പക്ഷെ സന്തോഷം കാരണമാണോ ഉറക്കം വരാത്തത് …
ഉറങ്ങിയിലെങ്കിലും സാരമില്ല സന്തോഷം ആണല്ലോ …അതുമതി
ടാ നിനക്ക് ഡ്രൈവിംഗ് അറിയോ …
അറിയാം ..ന്തെ ചേച്ചി
ന്റെ കാർ വീട്ടിൽ ഉണ്ട് ….ഞാൻ അത്രയ്ക്ക് എക്സ്പർട്ട് അല്ല അതാ കൊണ്ട് വരാഞ്ഞേ നമുക്ക് പോയി അതെടുത്തു കൊണ്ട് വരണം
ഓക്കേ ….എന്ന പോവണ്ടേ
നാളെ പോകാം ….ഉച്ചക്കിറങ്ങാം
ഹമ് പോകാം
പിന്നെ നമ്മൾ ഒന്നിച്ച കിടക്കുന്നതെന്നു മറ്റാരോടും പറയണ്ട
അതെന്തേ
എടാ മറ്റുള്ളവർ തെറ്റിദ്ധരിക്കും
ഓഹ് ….ശരിയാ …ഞാനാരോടും പറയില്ല
ഹമ്
ചേച്ചിക്ക് പഠിക്കുമ്പോ അഫൈർ ഒന്നും ഉണ്ടായിരുന്നില്ലേ
ഹമ് ഉണ്ടായിരുന്നു
പിന്നെന്തു പറ്റി
ഒന്നും പറ്റിതല്ല വേറെ കാസ്റ് ആയിരുന്നു വീട്ടുകാർ സമ്മതിക്കില്ല രണ്ടുപേരും തീരുമാനിച്ചു ഡ്രോപ്പ് ചെയ്തു
ആരായിരുന്നു ….
എന്റെ സീനിയർ ആയിരുന്നു …മെഡിസിന് പഠിക്കുമ്പോൾ ഉണ്ടായത
ആളെങ്ങനെ ചേച്ചി
അതുപോലൊരാളെ ജീവിതത്തിൽ കാണാൻ കഴിയില്ലെടാ അത്രയ്ക്ക് നല്ലതായിരുന്നു