“സർ എനിക്കൊന്നും പറ്റിയില്ല … ഒരു കുഴപ്പവും ഇല്ല…..”
“നിങ്ങൾ ആ വണ്ടിയിൽ ഉണ്ടായിരുന്ന ആളല്ലേ….???
“അല്ല…..”
“പിന്നെ….???
“റോഡ് സൈഡിലൂടെ പോകുകയായിരുന്നു….”
“ഓഹ്ഹ്…. എവിടെയെങ്കിലും വേദനയോ മറ്റോ ഉണ്ടോ….???
“ഇല്ല ഒന്നുമില്ല….”
ഡോക്ടർ അവളെ ഒന്ന് കൂടി ശരിക്കും പരിശോധിച്ച് കൊണ്ട് അയാളുടെ അടുത്ത് നിന്ന നഴ്‌സിനെ വിളിച്ച് പറഞ്ഞു…
“ഇയാളെ കൊണ്ടുവന്ന ആള് പുറത്തുണ്ടാകും ഇങ്ങോട്ട് വരാൻ പറയൂ….”
നേഴ്സ് പുറത്തേക്ക് പോകുന്നത് പേടിയോടെ ഷമി നൊക്കി…. തിരിച്ചു കയറിയ നഴ്സിന്റെ പിന്നിൽ വയസ്സായ ഒരാൾ ഉണ്ടായിരുന്നു…. അയാളെ അടുത്ത് വിളിച്ച് ഡോക്ടർ പറഞ്ഞു….
“ഈ കുട്ടിക്ക് കുഴപ്പമൊന്നും ഇല്ല…. ആക്സിഡന്റ് നേരിൽ കണ്ട ഷോക്ക് മാത്രമാണ്….. പിന്നെ നിങ്ങൾ വട്ടിയാർ ഉള്ളതല്ലേ ചിലപ്പോ അറിയുമായിരിക്കും സംസാരിച്ചു നോക്കു….”
എന്ന് പറഞ് ഡോക്ടർ പുറത്തേക്ക് പോയി…. ഇനി ഇയാളോട് എന്ത് നുണ പറയും എന്നാലോചിച്ചപ്പോൾ ആണ് തന്റെ ബാഗും ഫോണും വണ്ടിയിൽ ഉള്ള കാര്യം അവൾക്ക് ഓർമ്മ വന്നത്… ഇപ്പൊ നുണ പറഞ്ഞാൽ താൻ കുടുങ്ങും എന്ന കാര്യം അവൾക്ക് ഉറപ്പായി…. എല്ലാം പറയാൻ തന്നെ അവൾ തീരുമാനിച്ചു….
“എന്നെ ഇങ്ങോട്ട് കൊണ്ട് വരുമ്പോ കുറെ ആളുകൾ ഉണ്ടായിരുന്നല്ലോ അവരൊക്കെ എവിടെ….???
“അറിയില്ല ഇവിടെ ഇറക്കി അവർ പോയി….”
“അപ്പൊ നിങ്ങളുടെ കൂടെ ഉള്ളവരല്ലേ…??