അതൊക്കെ ശ്രീയേട്ടന്റെ ഇഷ്ടം എന്നും പറഞ്ഞു നീലിമ എന്റെ അടിവയറിൽ ഇടിച്ചു…..ഓ….പോ പെണ്ണെ…..അപ്പോഴേക്കും അനിത മക്കളെയെല്ലാം കൂട്ടി എത്തി….കാറെടുക്കാൻ ചെന്നപ്പോൾ സായാഹ്‌ന പത്രക്കാരൻ മുന്നിൽ…ഫ്‌ലാഷുമായി നിൽക്കുന്നു…..ചൂടുള്ള വാർത്ത…ചൂടുള്ള വാർത്ത….ഉടുമ്പൻ ചോലയിലെ ജെവല്ലറിയിൽ മോഷണം…..കടയിലെ സ്റ്റാഫിനെ കാണ്മാനില്ല…..ചൂടുള്ള വാർത്ത.ചൂടുള്ള വാർത്ത….ഉടുമ്പൻ ചോല എന്ന് കേട്ടപ്പോൾ എനിക്കൊരതിശയം….ഞാൻ ആ പേപ്പർ വാങ്ങി വായിച്ചു…..അനി മോളെ….ഇത് കണ്ടോ….ആ നൗഷാദിന്റെ സ്വര്ണക്കടയിൽ നിന്നും സ്വർണ്ണവും പണവുമായി അവിടുത്തെ ജോലിക്കാരൻ മുങ്ങിയെന്നു…..
അവനിതല്ല ഇതിലപ്പുറവും വരണം …അനിത പറഞ്ഞു…അയാളുടെ പുതിയ അടവ് വല്ലതുമായിരിക്കും …..എന്തെങ്കിലുമാകട്ടെ നമുക്ക് പോകാം…..
അനിത മക്കളെയും കൊണ്ട് പിറകിൽ കയറാൻ പോയി…..
അനിതേ..എന്തായിത്….മക്കള് പിറകിൽ ഇരിക്കട്ടെ,,,,നീ മുന്നിൽ വന്നിരിക്ക്…..
അവളെന്നെ ഒന്ന് നോക്കിയിട്ടു കാർ ഡോർ തുറന്നു മുന്നിൽ വന്നിരുന്നു…..
ഞാൻ വണ്ടി അമൃതയിൽ നിന്നുമെടുത്തു അമ്പലപ്പുഴക്ക് തിരിച്ചു…..അനിതേ….എന്തായി ഇന്ന് എനിക്ക് നിന്നിൽ നിന്ന് ഒരു അനുകൂല നിലപാട് പ്രതീക്ഷിക്കാമോ….
ശ്രീയേട്ടാ….ആ ടോപിയ്ക്ക് സംസാരിക്കാനാണെങ്കിൽ ഞാനിവിടെ ഇറങ്ങും….അങ്ങോട്ട് വരുത്തതുമില്ല….
ഓ.കെ…..കുറെ നേരെ മൗനത്തിനു ശേഷം ഞാൻ തിരക്കി…ഞാൻ നിന്നെ വിവാഹം കഴിക്കട്ടെ…..