അങ്ങനെ ഇരുന്നപ്പോഴാണ് ബീനക്ക് ടെലിഹിയിലെ സി.ബി.എസ.സി ഓപ്പൺ സ്‌കൂൾ എക്സ്‌മിന്റെ കൺട്രോളറായി നിയമനം വന്നത്….അവർക്കു ഡൽഹിക്കു പോകണം…ഇവിടെ നിന്നാൽ സജിത്തിന്റെ പഠനം ഉഴപ്പും….താനില്ലെങ്കിൽ അവൻ പേടിക്കില്ല…തന്നോടൊപ്പം കൊണ്ടുപോകാനും പറ്റാത്ത സാഹചര്യം….ബീനയുടെ ഭർത്താവ് മിക്കപ്പോഴും ബിസിനസ്സ് യാത്രകളിലും ആയിരിക്കും…അതുകൊണ്ട് ഭാര്യയും ഭർത്താവും കൂടി എടുത്ത തീരുമാനമാണ് മകനെ കുറച്ചുനാൾ നാട്ടിൽ നിർത്തുക…ബീനയുടെ ഓഹരി കിട്ടിയ സ്ഥലത്തു വച്ചിരിക്കുന്ന വീട്ടിൽ നിർത്താൻ ഇപ്പോൾ അവിടെ ആരുമില്ല താനും….അവസാനം അവരുടെ മനസ്സിൽ തോന്നിയ ഐഡിയ ആണ്…ബാഹുലന്റെ വീട്ടിൽ നിർത്താമെന്നുള്ളത്…..ബഹുലനെ വിളിച്ചു വിവരം അറിയിച്ചപ്പോൾ അവനാണ് പറഞ്ഞത് ആതിരയെ വിളിക്കാൻ…..
സജിത്ത് ഫ്‌ളാറ്റിനുമുകളിൽ കയറി നിന്നുകൊണ്ട് വൈകുന്നേരങ്ങളിൽ കാറ്റുകൊള്ളുക എന്നുള്ളത് അവന്റെ ഒരു ശീലമാണ്…..ആ ഫ്‌ളാറ്റിനുമുകളിൽ അവന്റെ ജിമ്മും എല്ലാം ഉണ്ട്…..ട്രമ്പിൾസും…..ചെസ്റ്റ പുള്ളറും എല്ലാം….ജിമ്മടിച്ചു ക്ഷീണിച്ചാണ് അവൻ താഴേക്കിറങ്ങി വന്നത്…..
അമ്മെ….എന്തെങ്കിലും കുടിക്കാൻ തായോ…..ബീനയെ നോക്കി സജിത്ത് പറഞ്ഞു….
ആദ്യം നീ പോയി ഈ വിയർപ്പൊക്കെ കഴുകിയിട്ടു വാ മോനെ….എന്നിട്ടു കഴിക്കാനും കുടിക്കാനുമൊക്കെ എടുക്കാം…..
ആ ശരിയമ്മ……അതും പറഞ്ഞു അവൻ അവന്റെ മുറിയിൽ കയറി ചെറു ചൂടുവെള്ളത്തിൽ കുളിച്ചിറങ്ങിയപ്പോൾ മനസ്സിനൊരു സന്തോഷം…..ബീനയുണ്ടാക്കി വച്ചിരുന്ന തൈര് വടയും കാപ്പിയും അവൻ കഴിച്ചു…..
അതെ….സജി……ഞാൻ നമ്മുടെ ബാഹുലന്മാമയെയും ആതി മാമിയെയും വിളിച്ചിരുന്നു….അമ്മക്ക് മൂന്നു ദിവസം കഴിഞ്ഞു ഡൽഹിയിൽ പോകണമെന്നുള്ളത് മോനറിയാല്ലോ…രണ്ടുമാസം അമ്മക്ക് എക്സാം കൺട്രോളറുടെ ട്രൈനിംഗാണ്….അപ്പ ആണെങ്കിൽ തിരക്കും യാത്രയും ആയിരിക്കും…മോന്റെ കാര്യങ്ങൾ ഒന്നും സമയത്തിന് നടക്കുകയുമില്ല…..അത് കൊണ്ട് മോൻ ‘അമ്മ തിരികെ വരുന്നത് വരെ ആതി മാമിയുടെ കൂടെ അവരുടെ വീട്ടിൽ നിൽക്കാനുള്ള ഏർപ്പാടൊക്കെ ആക്കി….
എനിക്ക് വയ്യ അമ്മ……ഞാനിവിടെ നിന്നോളം……