നീ അങ്ങോട്ടൊന്നു വിളിക്കാൻ പറഞ്ഞു…..
എന്താണാവോ നാത്തൂന് ഇത്ര പെട്ടെന്നൊരു സ്നേഹം……ഒന്ന് തിരിഞ്ഞു നോക്കാത്ത വർഗ്ഗങ്ങളാ…..വീട് പൂട്ടിക്കിടക്കുന്ന അവിടെ വന്നോന്നു കുറച്ചു ദിവസം നില്ക്കാൻ പറഞ്ഞാൽ കേൾക്കാത്ത സാമ്‌നങ്ങളാ….ആതിര പറഞ്ഞുകൊണ്ട് കരിയില തൂത്തുകൂട്ടാൻ തുടങ്ങി…..
നീ വേണമെങ്കിൽ വിളിക്ക്…എന്നും പറഞ്ഞു അമ്മായി അകത്തേക്ക് പോയി……കുറെ കഴിഞ്ഞപ്പോൾ ചേട്ടത്തിയുടെ ഫോണിൽ ബാഹുലന് ചേട്ടൻ വിളിച്ചു…..
ഹാലോ….
ആ ചേട്ടാ…പറ…..
അത് പിന്നെ ബീന വിളിച്ചിരുന്നു…..
ഇവിടെയും വിളിച്ചു….ഞാൻ അങ്ങോട്ട് വിളിക്കെന്നു പറഞ്ഞു….എന്താണാവോ നിങ്ങളുടെ പെങ്ങൾക്ക് ഇത്ര സ്നേഹക്കൂടുതൽ…..
ചേട്ടത്തിയുടെ സ്വഭാവം ശരിക്കും അറിയാവുന്ന ബാഹുലേട്ടൻ വളരെ വിദഗ്ദമായി കാര്യം അങ്ങ് അവതരിപ്പിച്ചു…..എടീ….അതെ ബീനയുടെ മോൻ അങ്ങോട്ട് വരുന്നൂന്നു……….ഒരുമാസം നമ്മളോടൊപ്പം വന്നു നിൽക്കട്ടെ എന്ന് ചോദിച്ചു….
എന്നിട്ടു ചേട്ടൻ എന്ത് പറഞ്ഞു…..
ഞാൻ എന്ത് പറയാനാ…..നീ ഇപ്പോൾ നിന്റെ വീട്ടിലാണ് എന്നും…നമ്മുടെ വീട് പൂട്ടിയിരിക്കുകായാണെന്നും പറഞ്ഞു…..എന്നാൽ പിന്നെ നിന്നോടൊപ്പം നിന്റെ വീട്ടിൽ ഒരു മാസം നിൽക്കട്ടെ എന്ന് ചോദിച്ചു…ഞാനാണ് പറഞ്ഞത് നിന്നെ വിളിക്കാൻ…..
എന്നിട്ടു ഇനി ഞാനെന്തു പറയണം…..വരണ്ടാ എന്ന് പറയാൻ പറ്റുമോ…..വല്ലാത്ത ശല്യം തന്നെ…..
ബാഹുലന്റെ പെങ്ങൾ ബീന അങ്ങ് മദ്രാസിലാണ്…..ഭർത്താവുമൊത്തു….ഭർത്താവ് മദ്രാസിലെ ഒരു മൾട്ടി നാഷണൽ കമ്പിനിയിൽ ജോലി നോക്കുന്നു….ബീന സി.ബി.എസ്.സി സ്‌കൂൾ അധ്യാപികയാണ്….മകൻ സജിത്ത് പ്ലസ് ടൂ കഴിഞ്ഞു …എൻജിനിയറിങ്ങിന് അഡ്മിഷൻ കിട്ടാഞ്ഞത് കൊണ്ട് വീട്ടിലിരുന്നു അടുത്ത വർഷത്തേക്ക് തയാറെടുപ്പ് നടത്തുന്നു…..