തോരിച്ചേൽപ്പിച്ചു തന്നാൽ…..എസ്.ഐ ജനാർദ്ദനൻ നൗഷാദിന്റെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു….
സാറിനു ഈ വയസ്സാം കാലത്തു ഇവളുടെ കൂടെ രാത്രിയും പകലും കഴിയാം…നൗഷാദ് പല്ലു ഞവറികൊണ്ട് പറഞ്ഞു….
എസ്.ഐ ജാനർദനൻ തന്റെ മുറുക്കാൻ ചുവപ്പു പടർന്ന പല്ലു കാട്ടി ചിരിച്ചു….നിന്റെ ബൈക്കിലല്ലേ നൗഷാദേ അവര് പോയിരിക്കുന്നത്…ബൈക്ക് കാണാനില്ല എന്നും പറഞ്ഞു ഒരു കംപ്ലയിന്റ് തന്നെ…..അത് മാത്രം മതി…ബാക്കി ഞാൻ നോക്കി കൊള്ളാം…നൗഷാദ് ബൈക്ക് മോഷണം പോയി എന്നും പറഞ്ഞു രജിസ്‌ട്രേഷൻ നമ്പർ ഒക്കെ വച്ചു ഒരു പരാതി നൽകി…..
നൗഷാദിന് നഷ്ടമായത് ഒക്കെ തിരികെ കിട്ടും…ഇന്നിപ്പോൾ ഊട്ടിക്ക് പോകണ്ടാ…..നമുക്ക് ഇതൊക്കെ കഴിഞ്ഞിട്ട് മോനെ വിളിക്കാം…നാളെ എസ്.പി ഓഫീസിൽ എത്താനുള്ള തയാറെടുപ്പ് നടത്തൂ…എസ്.ഐ ജനാർദ്ദനൻ ഇറങ്ങാൻ നേരം നൗഷാദ് പോക്കറ്റിൽ നിന്നും അയ്യായിരം രൂപ എടുത്തു നൽകി….
ഇതൊന്നും വേണ്ട നൗഷാദേ…….തല ചൊറിഞ്ഞു കൊണ്ട് എസ്.ഐ ജനാർദ്ദനൻ ആ കാശു വാങ്ങി സ്റ്റേഷനിലേക്ക് തിരിച്ചു…..
***************************************************************
ആതിര ചേട്ടത്തി അടുക്കള പണിയൊക്കെ ഒതുക്കി ഉമ്മറത്തേക്ക് വന്നു…വെളിയിൽ കിടക്കുന്ന കരിയിലകൾ തൂത്തുകൂട്ടി പ്ലാവിന്റെ ചുവട്ടിൽ ഇട്ടു….ഫോൺ ബെൽ നിർത്തത്തെ അടിക്കുന്നു…..അമ്മെ….അമ്മെ ആരാണെന്നു നോക്കിക്കേ…..
അല്പം കഴിഞ്ഞപ്പോൾ അകത്തു നിന്നും അമ്മായി വിളിച്ചു പറഞ്ഞു…എടീ …..ബാഹുലന്റെ പെങ്ങൾ ബീനയാണ്……