ഞാൻ ഒന്നും മനസ്സിലാവാത്ത ഭാവത്തിൽ അവളെ നോക്കി ..
ഷെറിൻ :ഞാൻ എന്റെ അജുനെ വേറെ ആരെക്കാളും സ്നേഹിക്കുന്നുണ്ട് .. അജുനും അങ്ങനെ തന്നെ ആണ് … എത്ര കാലം പറ്റു എന്നൊന്നും ഇക്ക് അറിയില്ല .. പക്ഷെ … പറ്റുന്നിടത്തോളം കാലം എനിക്ക് എന്റെ അജുന്റെ ഭാര്യയായി ജീവിക്കണം …
അവൾ നാണത്തോടെയാണ് പറഞ്ഞത് …
അത് കണ്ട് ഞാൻ പറഞ് ..
ഞാൻ :ഓഹ് .. ഞാൻ അന്റെ കള്ളാ കാമുകനെ തട്ടി എടുക്കനൊന്നും പോണില്ല .. ഇടക്കൊക്കെ ഒന്ന് തന്ന മതി ..
അവൾ നാണത്തോടെ മൂളി … ഞാൻ ഡോർ തുറന്ന് ഇറങ്ങാൻ നിന്നതും ..
ഷെറിൻ :ആ പിന്നെ കുഞ്ഞാമ .. ഞാൻ ഇതൊന്നും പറഞ്ഞത് അജൂ നോട് പറയരുത് .. അവൻ എന്നോട് പറയരുത് പറഞ്ഞതാ .. പിന്നീട ഞാൻ തന്നെ പറഞ്ഞോളാം … എന്റെ അജുവിൽ നിന്ന് എനിക്ക് ഒന്നും മറക്കാൻ കഴിയില്ല .. ഞാൻ പറയുമ്പോ എന്റെ അജുവിന് മനസ്സിലാവും ..
ഇതും പറഞ് കുഞ്ഞാമ നിർത്തി എന്നെ നോക്കി .. എന്റെ ഉള്ളിൽ ഉണ്ടായിരുന്ന സങ്കടം ഇരട്ടിയായി .. പെട്ടന്ന് വീണ്ടും കുഞ്ഞാമന്റെ ശബ്ദം ..
കുഞ്ഞാമ :ഇവൾ നിന്നെ അത്ര സ്നേഹിക്കുന്നുണ്ട് .. നീ ഇനി കെട്ടാൻ പോവുന്ന പെണ്ണ് പോലും ചിലപ്പോ നിന്നെ ഇത്ര സ്നേഹിക്കില്ല ..
ഇത് കേട്ടതും ഷെറിന് കരഞ്ഞകൊണ്ട് റൂമിന്റെ പുറത്തേക്ക് നടക്കാൻ തുടങ്ങി .. എന്റെ അടുത്തെത്തിയതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു .. അവൾ എന്റെ മുഖത്തേക്ക് നോക്കി .. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ സംസാരിച്ചു .. പെട്ടന്ന് അവളും ഞാനും ഒരേ ടൈമിൽ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു .. എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു .. ഞങ്ങൾ കെട്ടി പിടിച്ചതും കുഞ്ഞാമ പുറത്തേക്ക് പോയി ഡോർ അടച്ചു ..
ഞാൻ :സോറി ഷെറി .. ഞാൻ എന്റെ കുട്ടിയെ ഒരുപാട് വിഷമിപ്പിച്ചു .. എന്നോട് ക്ഷമിക്ക് ..(സങ്കടം കൊണ്ട് ഇടറിയ ശബ്ദത്തിൽ പറഞ്ഞു )
ഷെറിൻ :ഇല്ല അജു .. ഞാൻ അല്ലെ ക്ഷമ ചോയ്ക്കേണ്ടത് .. ഞാൻ എന്റെ അജുന്റെ വാക്ക് ദിക്കരിച്ചില്ലേ ..(അവൾ കരഞ്ഞുകൊണ്ട് എന്റെ ചങ്കിൽ മുഖം അമർത്തികൊണ്ട് പറഞ്ഞു ..)