കുഞ്ഞാമ :അജുമോനെ .. ഒന്നിങ്ങോട്ട് വാ .. ഷെറിനും ഉണ്ട് ഇവിടെ ..
ഞാൻ :ഹ്മ്മ് …(ഒന്ന് മൂളിക്കൊണ്ട് ഫോൺ വെച്ചു ..)
ഞാൻ പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്‍ പുറത്തേക്ക് ഇറങ്ങി .. അനിയൻ ഇരുന്നു ടീവി കാണുന്നു .. എന്നെ കണ്ടതും ..”ഉമ്മ ഇവിടെ ഇല്ല .. കാക്‌നോട് കുഞ്ഞമ്മടെ അവിടുന്നു ഭക്ഷണം കഴിക്കാൻ പറഞ്ഞു ..”… അവൻ പറഞ്ഞു .. ഞാൻ ആ എന്നും പറഞ് വാതിൽ തുറന്ന് കുഞ്ഞാമന്റെ അവിടേക്ക് പോയി .. ഷെറിനെ എങ്ങെനെ ഫേസ് ചെയ്യും എന്ന് ആലോചിച്ച കൊണ്ട് നടന്ന അവുടെ എത്തി ബെൽ അടിച്ചു .. കുഞ്ഞാമ വന്ന് വാതിൽ തുറന്നു ..(മനസ്സിൽ മുഴുവൻ എന്റെ ഷെറി ആയോണ്ട് ഞാൻ കുഞ്ഞാമനെ മൈൻഡ് ചെയ്തില്ല ..)..
ഞാൻ അകത്തു കയറി .. കുഞ്ഞാമ വാതിൽ അടച്ച റൂമിലേക്ക് നടന്നു .. ഞാനും പുറകെ നടന്നു … റൂമിന്റെ ഡോർ തുറന്നു അകത്തേക്ക് കയറി .. അതാ എന്റെ ഷെറി കരഞ്ഞ കലങ്ങിയ കണ്ണുമായി ഇരിക്കുന്നു .. എന്നെ കണ്ടതും ഒരു ഭാര്യയുടെ ബഹുമാനം പോലെ അവൾ എണീറ്റു … ഞാൻ അവളെ നോക്കി നിന്നു .. എനിക്ക് അവളെ കെട്ടി പിടിച് ഒന്ന് കരായണം എന്നുണ്ട് .. പക്ഷെ കുഞ്ഞാമ .. ഒരു ചമ്മൽ .. കുഞ്ഞാമ യുടെ ശബ്ദം …
കുഞ്ഞാമ :എന്തിനാ ഇയ്യ ഇവളോട് ചൂടായത് .. എന്നോട് പറഞ്ഞതിനോ .. ഈ പെണ്ണ് ഇന്നലെ മുതൽ കരച്ചിൽ നിർത്തിട്ടില്ല ..
ഞാൻ ഒന്നും പറഞ്ഞില്ല .. തല കുനിച്ചു നിന്നു .. അല്പനേരത്തെ മൗനത്തിന് ശേഷം വീണ്ടും കുഞ്ഞാമന്റെ ശബ്ദം ..
കുഞ്ഞാമ :നിന്റെ കാര്യം എന്നോട് പറഞ് ഞാൻ ഇറങ്ങാൻ നേരം ഇവൾ എന്നോട് എന്താ പറഞ്ഞത് എന്ന് നിനക്കറിയോ ..(കുഞ്ഞാമ അല്പം ദേഷ്യത്തോടെ ചോദിച്ചു ..)
ഞാൻ എന്താ എന്നുള്ള മട്ടിൽ കുഞ്ഞാമനെ നോക്കി .. കുഞ്ഞാമ പറയാൻ തുടങ്ങി .. ഇനി കുഞ്ഞാമന്റെ കണ്ണിലൂടെ ..
അന്ന് ഇവൾ എന്നോട് എല്ലാം പറഞ്ഞു .. അതെല്ലാം കേട്ട് നിന്നെകൊണ്ട് പന്നിക്കണം എന്ന് ഞാൻ ഉറപ്പിച്ചു .. അങ്ങനെ അവളുടെ റൂമിൽ നിന്ന് ഇറങ്ങാൻ നേരം അവൾ പറഞ്ഞു ..”കുഞ്ഞാമ … “.. ഞാൻ തിരിഞ്ഞു നോക്കി …
ഷെറിൻ :അജൂ നെ എന്റെ അടുത് നിന്ന് പറിച്ചെടുക്കരുത് ട്ടോ ..
അവളുടെ കണ്ണിൽ ഒരു ഭയം ഞാൻ കണ്ടു ..