അവർ നല്ല വാചാല ആയിരുന്നു. സംസാരിക്കാൻ യാധൊരു വിഷയ ദാരിദ്ര്യവും അവർക്കില്ല… സാധാ ചിരിച്ചു കൊണ്ടുള്ള… സംസാരം… ആരെയും ആകർഷിക്കും….
മോന്റെ പഠിപ്പെല്ലാം കഴിഞ്ഞോ ???
ആ ……. ഞാൻ ഒരു പുഞ്ചിരിയിൽ… ആ മറുപടി ഒതുക്കി…
കുട്ടികൾ ?? അവർക്ക് കുട്ടികൾ ഇല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ എന്തെങ്കിലും ഓക്കേ സംസാരിക്കണമല്ലോ എന്ന് കരുതി ഞാൻ അവരോടു ചോദിച്ചു..
ഇല്ല….. ആയില്ല ഇതുവരെ.. അത് പറയുമ്പോൾ… ദുഃഖം ആണോ… നാണം ആണോ അവരുടെ മുഖത്തു എന്ന്…. മനസിലായില്ല…..
പിന്നെയും ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു……
ആ വന്നല്ലോ…… പടി കടന്നു വരുന്ന ചന്ദ്രേട്ടനെ കണ്ട് സരസു ചേച്ചി… മുറ്റത്തേക്കു ഇറങ്ങി…
കയ്യിൽ ഒരു മാട്ര ( അറ്റം കൂർത്ത മൺപാത്രം കള്ള് നിറച്ചു വയ്ക്കുന്ന ) ചന്ദ്രേട്ടൻ പൂമുഖത്തു കയറി… കയ്യിലെ മാട്ര സരസു. ചേച്ചിയുടെ കയ്യിൽ കൊടുത്തു…
ഡീ നീ പോയി രണ്ടു ഗ്ലാസ്… ഇങ്ങോട്ട് എടുത്തു കൊണ്ട് വാ….
ആ പിന്നെ കഴിക്കാനുള്ള എന്തെങ്കിലും ഓക്കേ എടുത്തോ….
മൂപ്പർ എന്റെ അടുത്ത് .. ഒരു തോർത്ത് വിരിച്ചു അതിൽ ഇരുന്നു..
ചേച്ചി രണ്ടു ഗ്ലാസും, ഒരു മൺകുടം നിറയെ നല്ല തെങ്ങിന് കള്ളും, മുയലിറച്ചി വരട്ടിയതും, ഒരു എട്ടു പത്തു മുട്ട പുഴുങ്ങിയതും ഒകയായി വന്നു…..
ഇത് നല്ല ഇളം തെങ്ങിന്റെ കള്ളാ… ഇതൊന്നും മോനു അവിടെ ബംബയിൽ കിട്ടില്ല… പിന്നെ നല്ല കാട്ടു മുയലിന്റെ ഇളം ഇറച്ചി നല്ല വെളിച്ചെണ്ണയും കുരുമുളകും ഇട്ടു വറ്റിച്ചത്….. എൻറെ സരസു വിന്റെ സ്പെഷ്യൽ…..
അത്….. ചന്ദ്രേട്ടാ… ഞാൻ…….. ഇപ്പോൾ കഴിച്ചാൽ….
ഓഹ്ഹ്….. ഇപ്പോൾ കഴിച്ചാൽ എന്താ ??
ഒന്നൂല്യ…. കുഞ്ഞ് ഇതൊക്കെ കഴിച്ചു കുറച്ചു നേരം വിശ്രമിച്ചു പോയാൽ മതി..
പിന്നെ ഇതൊന്നും തറവാട്ടിൽ പോയി അച്ചാച്ചനോടോ അമ്മമ്മയോടോ പറയരുത്…… അവരൊക്കെ പഴയ ആളുകൾ ആ….
ഓ… ഇല്ല…
നീ ഇത് എന്ത് നോക്കി ഇരികുവാടി… ഇനി ഇത് എടുത്തു ഒഴിക്കാൻ… നിന്റെ തന്ത വര്വോ…