പടി കടന്നു….. കരിമ്പന പട്ടകൽ കൊണ്ട് മേഞ്ഞ ഒരു കൊച്ചു വീട്..
മുറ്റത്തു രണ്ടു മൂന്നു ആട്ടിൻ കുട്ടികൾ …….. ഒന്ന് രണ്ടു ചീന മുളക് ചെടി അതിൽ നിറയെ ചീന മുളക് പച്ചയും ചുകപ്പും നിറത്തിൽ കായ്ച്ചു നിൽക്കുന്ന.. ഇല എല്ലാം ചീന്തി മൊട്ടയായ വാഴ തൈ……ചെറിയ മുറ്റം..
ഡീ.. സരസൂ ഡീ ഇവൾ ഈ വാതിൽ തുറന്നിട്ട് ഇത് ആരുടെ നെഞ്ചത്ത് പോയി കിടക്കുവാ ?? ഡീ ഒരുമ്പെട്ടോളെ നിന്നെ ഒന്നിങ്ങോട്ടു പണ്ടാരകക്……. ചന്ദ്രേട്ടൻ ചെറിയ തരിപ്പിൽ.. ഭാര്യ സരസുവിനെ കാണാഞ്ഞില്ല ദേഷ്യത്തിൽ ഉറക്കെ വിളിച്ചു……
ഓഹ്ഹ് ദാ ഇവിടെ ഉണ്ട്…… എന്തിനാ ഇങ്ങനെ വിളിച്ചു ചാകുന്നത് ?? ഞാൻ ആരുടേം കൂടെ പോയിട്ടില്ല.. ആടിന് കുറച്ചു പ്ലാവില പൊട്ടിക്കാൻ അപ്പുറത്തെ വളപ്പിൽ പോയതാ….. സരസു കയ്യിൽ കുറേ പ്ലാവിലയും കൊണ്ട് വീടിനു പിന്നിൽ നിന്നും വന്നു.
എന്നെ കണ്ട് ഏതാ ഈ അപരിചിതൻ എന്ന ഭാവത്തോടെ ചെറിയ ഒരു പുഞ്ചിരിയോടെ ഒന്ന് നോക്കി..
ഇന്നാ ഇതങ്ങോട്ട് വക്.. കയ്യിലെ കള്ളിന് കുടവും ചേറ്റു കത്തിയും തലപ്പും എല്ലാം ചന്ദ്രേട്ടൻ അവരുടെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു..
അതെല്ലാം വാങ്ങുന്നതിടിടയിൽ അവർ എന്നെ നോക്കികൊണ്ട്.
ഇതിപ്പോ ?? ആരാ ??
എടീ മൂദേവി….. വിവരം ഇല്ലാത്തോളെ…… കള്ളിവളപ്പിലെ നിന്റെ ചത്തു പോയ തന്ത കൊച്ചു പാപ്പി വരെ ഈ കുഞ്ഞിനെ അറിയും. നിനക്ക് അറിയാൻ വയ്യ അല്ലെ ??
ഡീ ഇത് ഇമ്മടെ മംഗലത്തെ കണ്ണൻ ചേപ്പാന്റെ കൊച്ചു മോൻ… മാലതി കുഞ്ഞില്ലേ ബോംബയിലെ അവരുടെ മോൻ.. മനസ്സിലായോ ??…
അയ്യോ….. അതെയോ….. ഇക്ക് മനസിലായില്ല…. അവർ അത്ഭുദത്തോടെ ….
മോൻ വാ….. കോലയിലേക്കു ഇരിക്കാം….. അവർ എന്നെ അകത്തേക്ക് ക്ഷണിച്ചു..
മംഗലത്തെ വല്യമ്മ പറയാറുണ്ട്.. അമ്മേടേം മോന്റേം എല്ലാം കാര്യങ്ങൾ.. പക്ഷെ ഇങ്ങനെ പെട്ടെന്ന് കണ്ടപ്പോൾ എനിക്ക് മനസിലായില്യ….. മോനു ഒന്നും തോന്നരുത്…. അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.
തല മുട്ടേണ്ട മോനെ …. ഉമ്മറം കുറച്ചു താഴ്ന്നിട്ടാണ്… പരിജയം ഇല്ലാത്തോരുടെ തല മുട്ടും….. ഞാൻ അകത്തു കയറുമ്പോൾ സരസു ചേച്ചി പിന്നിൽ നിന്നു പറഞ്ഞു…