ഞാൻ ഒന്നു..പുഞ്ചിരിക്കുക മാത്രം ചയ്തു…
പിന്നെ അകത്തേക്കു പോകാൻ നേരം ഒന്നും മൂളി… അവർക്ക് ഒരു സമാദാനം ആയിക്കോട്ടെ എന്ന് കരുതി…….
അച്ചാച്ചനും ഗംഗേട്ടനും കൂടി പുറത്തു എവിടെയോ പോയിരിക്കുന്നു……ഉച്ച യൂണിനു വരാൻ പറ്റില്ലാന്ന് പോകുമ്പോൾ തന്നെ അമ്മമ്മയോട് പറഞ്ഞിരുന്നു.. അത് കൊണ്ട് ഞങ്ങൾ എല്ലാരും ഒരുമിച്ചു ആയിരുന്നു ഊണ് കഴിക്കാൻ ഇരുന്നത്..
തനൂജ ചേച്ചി വിളമ്പുന്നതിനിടയിൽ എന്നെ നോക്കി കൊണ്ട് അല്ല ഞാൻ കരുതി കുട്ടൻ ഇനി ഇവിടെ ഞങ്ങളോട് ആരോടും പറയാതെ ബോംബൈക് എങ്ങാനും പോയെന്നു…… ഇന്ന്.. എവിട്യ കുട്ടാ പോയെ….. പുറത്തു പോകുന്നു നു വച്ചാൽ എന്റെ കുട്ടി ഇവിടെ ആരോടെങ്കിലും ഒന്ന് പറഞ്ഞു പോകണേ…. ഇല്യാച്ചാൽ വീട്ടിൽ ഉള്ളവർ വിഷമിച്ചു പോകും…..
അമ്മമക് നീ വരുന്നത് വരെ ആകെ കൂടി ഒരു സഞ്ചാരം ആയിരുന്നു…. ചേച്ചിക്ക് ശെരിക്കും നല്ല സങ്കടം വന്ന മട്ടുണ്ട്.. സംസാരത്തിൽ തൊണ്ട ഇടറുന്നു…….
ആ….പോട്ടെ പോട്ടെ തനൂ….അവൻ കുട്ടിയല്ലേ….. ഇനി അവൻ പറയാതെ എങ്ങും പോകില്ല.. അമ്മമ്മ എനിക്ക് വേണ്ടി മധ്യസ്ഥ പിടിച്ചു കൊണ്ട് പറഞ്ഞു…..
അതിനിടയിൽ ലച്ചു വകീലിന്റെ കമെന്റ് വന്നു….
ഇനി മാമൻ പോയാൽ പുളി വാരൽ വെട്ടി അടിക്കണം അല്ലെ അമ്മമ്മേ…..
അവളുടെ ആ സംസാരം കേട്ട് ഞങ്ങൾ എല്ലാരും ഒരുപോലെ ചിരിച്ചു……
മുന്പായിരുന്നു എങ്കിൽ ഊണ് കഴിഞ്ഞാൽ പകൽ ആണെങ്കിലും രാത്രി ആണെങ്കിലും എപ്പോൾ തോന്നുന്നു അപ്പോൾ അധികാരം പൂർവ്വം ചേച്ചിയുടെ മുറിയിൽ പോയി കിടകമായിരുന്നു… പക്ഷെ ഇപ്പൊ സുപര്ണ ചേച്ചിയും, പഞ്ചമിയു ഓക്കേ ഉള്ളപ്പോൾ ഒരു മടി തോനുന്നു….കുറച്ചു നേരം ഉമ്മറത്തു പടിയിൽ ഇരുന്നു…
ലച്ചു മോളും പഞ്ചമി ചേച്ചിയും.. അമ്മാമയും കൂടി അമ്മമ്മയുടെ മുറിയിൽ കിടന്നു…..