അല്ല…….. ആരാ ഇത്…. കൊച്ചു തംബ്രാനോ ???…..
എന്താ ഈ രാവിലെ തന്നെ പാടത്തു ??
കരിമ്പനയുടെ മുകളിൽ നിന്നു..
ഒരു അശരീരി പോലെ ഒരു ശബ്ദം..
ചന്ദ്രൻ ചേലാമലയുടെ ഒരേ ഒരു ചെത്തുകാരൻ…..
ഒരു നാല്പത് നാല്പത്തഞ്ചു വയസ്സ് കാണും… നല്ല ആരോഗ്യം ഉള്ള ഉറച്ച ശരീരം, പന കയറി കയറി കയ്യിലും കളിലും എല്ലാം നല്ല തഴമ്പ് വന്നിട്ടുണ്ട്….
എണ്ണ തേച്ചു പറ്റിച്ചു ചീകിയ മുടി.. മുറുകി ചുവന്ന ചുവന്ന ചുണ്ടുകൾ, അരയിൽ ചേറ്റ് കത്തി… ഒരു തളപ്പ്…….. അച്ചാച്ചൻ പറഞ്ഞിട്ടാകും മൂപ്പർക്ക് എന്നെ ഇത്ര പരിചയം…
അയാൾ കരിമ്പനയിൽ നിന്നും താഴേക്കു വന്നു.. അരയിൽ ഭദ്രമായി കെട്ടി വച്ച നല്ല പരിശുദ്ധമായ കരിമ്പന കള്ള്..
ആ….. ഞാൻ വെറുതെ ഒന്ന് നടക്കാൻ ഇറങ്ങിയതാ….. ഞാൻ അയാളെ നോക്കി….. പ്രഭാബത്തിന്റെ പ്രസരിപ്പുള്ള ഒരു പുഞ്ചിരിയോടെ പറഞ്ഞു…
കണ്ണൻ ചേപ്പൻ പറഞ്ഞിരുന്നു കൊച്ച് മോൻ അങ്ങ് മുംബയിൽ നിന്നു വന്നിട്ടുണ്ട് എന്ന്. ഇത് വരെ കാണാൻ പറ്റില്യ..
എനിക്ക് എപ്പോഴും തിരക്കാ…..
അവിടെ മുൻപ് തറവാട്ടിൽ ചെത്തു ഉണ്ടായിരുന്നു….. അപ്പോൾ എന്നു വരുമായിരുന്നു.. ഇപ്പോൾ ചെത്തില്ലന്തോണ്ട്….. അവിടേക്കുള്ള വരവ് എപ്പോഴെങ്കിലും ആ….. അയാൾ… തലപ്പ് ഊരി തോളിൽ ഇട്ടു…. അരയിൽ കെട്ടി വച്ചിരുന്ന മൺകുടം കയർ അഴിച്ചു കയ്യിൽ തൂകി പിടിച്ചു…
കുഞ്ഞ് വാ…. നമുക്ക് വീട് വരെ ഒന്ന് പോയിട്ട് വരാം. ദാ ഇവിടെ അടുത്താ ആ കാണുന്ന മൂന്നാമത് വിട് ആ.
അയാൾ അങ്ങ് ദൂരെ യുള്ള ഒരു കാഞ്ഞിര മരം കാണിച്ചു കൊണ്ട് പറഞ്ഞു..
ഓ…… ശരി… ഞങ്ങൾ നടന്നു
കള്ളിന് കുടത്തിൽ നിന്നു നല്ല കരിമ്പന കള്ളിന്റെ മത്തു പിടിപ്പിക്കുന്ന മണം….
ചന്ദ്രേട്ടൻ മുമ്പിലും ഞാൻ പിറകിലും ആയി അയാളുടെ വീട് ലക്ഷ്യം ആക്കി നടന്നു…
മുളം പട്ടല് കൊണ്ട് നല്ല മനോഹരം ആയി ഉണ്ടാക്കിയ പടി …