ഞാൻ ഒരു ചെറിയ മടിയോടെ ചേച്ചിയുടെ കുളി ഇത്ര വേഗം കഴിഞ്ഞോ ?? അപ്പോൾ നന്നായി നീന്തി കുളിക്കണം എന്നൊക്കെ അമ്മമ്മയോട് പറഞ്ഞു എന്ന് പറഞ്ഞു…… അമ്മാമ. എന്നിട്ടിപ്പോ തന്നെ കയറുകയാണോ ??
..
ചേച്ചി എന്നുള്ള വിളി പഞ്ചമിക് ഇഷ്ടമായി എന്ന് എനിക്ക് മനസിലായി………
അതിനു എങ്ങന്യാ…. എനിക്കു നീന്തിയും മുങ്ങി കുളിച്ചും മതിയായിട്ടല്ല…. ഈ ലച്ചു പെണ്ണ് കണ്ടോ കരക്ക് തവള ഇരിക്കും പോലെ ഇരിക്കുവാ… പിന്നെ എനിക്ക് ആരാ ഒരു കൂട്ട്.. തനൂജ ചേച്ചി ആണെങ്കിൽ രാവിലെ നേരത്തെ വന്നു കുളിച്ചു പോകും……… രണ്ടു കൈയും കൂട്ടി ഇറുകി പിടിച്ചു താടിക്കു താഴെ പിടിച്ചു കൊണ്ട് പഞ്ചമി ചേച്ചി… പരിഭവത്തോടെ……പറഞ്ഞു…..
ഓഹോ… അപ്പോൾ കൂട്ടില്ലാഞ്ഞിട്ടാണോ?? ചേച്ചി മതിയാക്കി കയറുന്നതു…
മ്മ്… അവർ ഒന്ന് മൂളി…
ചേച്ചിക്ക് നീന്താൻ അറിയോ ??
ഇല്ല…
പിന്നെ എന്ത് ധൈര്യത്തിൽ ആ ചേച്ചി വെള്ളത്തിൽ ഇറങ്യെ.. മുങ്ങിയാലോ ??
അത് ഞാൻ ആദ്യമേ ചോദിച്ചു വച്ചിരുന്നു…. അമ്മാമയോടും തനൂജ ചേച്ചിയോടും…. ഈ കടവിൽ എനിക്ക് ഇറങ്ങാമോ ?? വെള്ളം അതികം ആഴം ഉണ്ടൊന്നൊക്കെ….. അതല്ലേ ഞാൻ ഈ ലച്ചു വികൃതി യെം മാത്രം കൂട്ടി പോന്നത്.. അല്ലേടി ലച്ചു..
മ്മ്….. അപ്പോൾ ആള് ചില്ലറ പുള്ളിയൊന്നും അല്ലാലോ…. ഹഹഹഹ…. അവരുടെ ആ സംസാരം കേട്ടു ഞാൻ… ശെരിക്കും ചിരിച്ചു പോയി…
കുട്ടൻ കുളിക്കാൻ സ്ഥിരമായി ഇവിടെ വരാറുണ്ടോ ??
ഹേയ് ഇല്യ അമ്മമ്മ സമ്മദിക്കില്ല.. ഇന്നു തന്നെ ചേച്ചിയും മോളും ഇവിടെ ഉണ്ട് കുളിക്കാൻ എന്ന് പറഞ്ഞത് കൊണ്ടാകും എന്നെയും സമ്മതിച്ചത്….
കുട്ടന് നീന്താൻ അറിയോ ??
അതോ എന്നെ പോലെ തന്നെയാണോ ?? അവർ കളിയാക്കി ചിരിച്ചു കൊണ്ട്……