“ വേണ്ട “
“ ഇതെന്നാ , ഇന്നലേം കഴിച്ചില്ല ഇന്നും കഴിച്ചില്ല ,പറ്റില്ല വാ “
“ വിശപ്പില്ല “
“ അതൊന്നും പറഞ്ഞാൽ പറ്റില്ല , ദേ ഞാൻ ഉച്ചതൊട്ട് ഒന്നും കഴിച്ചില്ല നല്ല വിശപ്പുണ്ട് അപ്പുവേട്ടൻ കഴിച്ചില്ലേൽ ഞാനും കഴിക്കില്ല “
“അമ്മുവേചി ഭക്ഷണം കഴിക്കാം വാ “
“ ദേ വരുന്നു കുഞ്ചു “
“ ഈ ചേട്ടൻ എന്നാ ഇങ്ങനെ കിടക്കുന്നെ “
“ അറിയില്ല അപ്പുവേട്ടന് വേണ്ടന്ന് “
“ ആഹാ .. എന്ന പിടിക്ക് ചേച്ചി കൈൽ “
അവർ രണ്ടുപേരും അപ്പുവിന്റെ കൈൽ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു . അപ്പു മനസ്സില്ലാ മനസ്സോടെ അവരുടെ നിയന്ത്രണത്തിൽ നടന്നു.
ഭക്ഷണം കഴിക്കുമ്പോഴും എന്റെ മനസിന് ഒരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല . അത്താഴം കഴിഞ്ഞ് ഞാൻ മുകളിലേക്ക് കയറി സമയം ഏതാണ്ട് 10 ആകാറായപ്പോൾ കുഞ്ചു വന്നു
“ ചേട്ടാ അച്ഛനും ചെറിയച്ഛനും പറമ്പിൽ പോകുവാ ചേട്ടൻ പോകുന്നുണ്ടോന്ന് “
“ ഞാൻ ഇല്ലന്ന് പറഞ്ഞേക്ക് “