അപ്പുവിന്റെ ചിന്തകൾ പുറകിലേക്ക് സഞ്ചരിച്ചു , എന്നും രാവിലെ വന്ന് എഴുനേല്പിക്കാറുള്ള , പൂർണ സ്വാതന്ദ്രത്തോടെ ഉള്ള അവളുടെ പെരുമാറ്റം , എന്റെ എല്ലാ കാര്യങ്ങളും ഒരു ഭാര്യ എന്ന സ്ഥാനത്ത് നിന്ന് അവൾ ചെയ്തുതന്നു . അവളെ പിരിഞ്ഞിരിക്കുന്നത് ഓർക്കുമ്പോൾ ഉള്ളിൽ ഒരു പുകച്ചിൽ .
അവളുടെ ആ ചിരി , കൊഞ്ചൽ , ദേഷ്യം , പിണക്കം , ചുമ്പനം , മണം , മുഖത്തെ തേജ്വസ് , പെരുമാറ്റം . അമ്മു എന്റെ ഭാഗ്യമാണ് , ദൈവം എനിക്കുതന്ന ഐശ്വര്യം . ഇനി അവളെ പിരിഞ്ഞ് ഞാൻ ഒറ്റയ്ക് .
അപ്പുവിന്റെ കണ്ണുകൾ കലങ്ങി തുടങ്ങി അവൻ പതിയെ വെള്ളത്തിലേക്കിറങ്ങി ഒന്ന് മുങ്ങി നിവർന്നു , ശരീരം തണുത്തപ്പോഴും മനസ്സ് പുകഞ്ഞുകൊണ്ടിരുന്നു , കണ്ണുകളിൽ ചൂട് അനുഭവപ്പെടുന്നു , അവൻ വെള്ളത്തിൽ ശ്വാസം നിൽക്കുന്ന അത്രയും നേരം മുങ്ങി കണ്ണുതുറന്ന് നിന്നു .
അവനാ തണുത്ത ശരീരവും മരവിച്ച മനസുമായി ഇരുൾ വീണ വഴിയിലൂടെ വടക്കേടത്ത് വീട്ടിലേക്ക് അമ്മുവിനെ മാത്രം മനസിൽ ഓർത്ത് യാത്രികമായി നടന്നു നീങ്ങി.
വീടിൻടെ പടികൾ കയറുമ്പോൾ വല്ലാത്തൊരു ഒറ്റപ്പെടൽ അവന് അനുഭവപ്പെട്ടു , മറ്റേതോ ഒരു ലോകത്ത് നിന്ന് നോക്കുമ്പോലെ തരിച്ചു നിന്ന് വീക്ഷിച്ചു. അമ്മു നടന്ന് വരുന്നു , മുഖത്തേക്ക് നോക്കി എന്തോ പറഞ്ഞു അവനത് കേട്ടില്ല മനസിലായില്ല .
അവൾ മുകളിലേക്ക് പടികൾ കയറി അവനും എന്തിനോ അവളുടെ പുറകെ , അവൾ മുറിയിൽ കയറി അവന് മുണ്ടും ഷർട്ടും എടുത്ത് കൊടുത്തു. അവനത് വാങ്ങി തികച്ചും യാന്ത്രികമായി അത് ഉടുത്ത് കട്ടിലിലേക്ക് കയറി കിടന്നു.
“ എന്നതാ അപ്പുവേട്ടാ ഭക്ഷണം ഒന്നും കഴിക്കുന്നില്ല “
അവൻ പതിയെ തിരിഞ്ഞ് അവളെ നോക്കി
“ഇതെന്നാ നേരത്തെ കിടക്കുന്നെ “
ഒന്നുമില്ല എന്ന അർഥത്തിൽ അവൻ ശബ്ദം ഉണ്ടാക്കി
“ എഴുനേൽക്ക് വാ കഴിക്കാം “