“ എന്താ അപ്പുവേ അച്ഛമ്മയോട് ദേഷ്യ എന്റെ കുട്ടിക്ക്”
അപ്പു മറുപടി ഒന്നും നൽകിയില്ല .
“മോളെ നീ ആ വാതിൽ അടച്ചിട്ട് ഇവിടെ വന്നിരിക്ക്”
അമ്മു കലങ്ങിയ കണ്ണുകളുമായി വാതിൽ അടച്ച് അമ്മമ്മയുടെ അരികിൽ ചെന്നിരുന്നു .
“ അച്ഛമ്മയോട് ദേഷ്യമുണ്ടോ മോളെ നിനക്ക് “
ഇല്ല എന്ന അർഥത്തിൽ അവൾ ശബ്ദം ഉണ്ടാക്കി
“ അപ്പു “
“ ഉം.. “
“ നിനക്ക് ഇവൾ എന്നത് മറ്റെല്ലാവരെക്കാളും ആദ്യം പറഞ്ഞ് വച്ചത് ഞനാണ് . നിങ്ങൾ ഇപ്പഴും കുട്ടികളാണ തെറ്റായ ഒന്ന് നിങ്ങളിൽ നിന്ന് ഉണ്ടാവാൻ പാടില്ല , നിങ്ങളുടെ പ്രായത്തിൽ നിങ്ങൾ പോലും അറിയാതെ വല്ലതും സംഭവിച്ചു പോയാൽ എന്ത് ചെയ്യും , നമ്മുടെ കുടുംബത്തിന്റെ അവസ്ഥ , തിരുത്താൻ പറ്റാത്ത തെറ്റാവില്ലേ അത് , കാര്യം ഇവൾ നിനക്കുള്ളതാണ് പക്ഷെ നിങ്ങൾക്ക് പ്രായം ആയിട്ടില്ല . പിന്നെ ഞാൻ ഇപ്പൊ ഇങ്ങനെ ഒക്കെ പറഞ്ഞത് നിങ്ങൾക്ക് തന്നെയാ ഗുണം നിങ്ങളുടെ തന്തയ്ക്കും തള്ളമാർക്കും നിങ്ങളെ പറ്റി അല്പം ചൂട് കേറിക്കോളും , നിങ്ങളെ എത്രയും പെട്ടന്ന് കെട്ടിക്കണം എന്നുള്ള ചിന്ത വന്നോളും”
അത് കേട്ടപ്പോൾ അപ്പുവിന്റെ ദേഷ്യം അല്പം ഒന്ന് ശമിച്ചു. അമ്മുവും അപ്പുവും പരസ്പരം ഒന്ന് നോക്കി .
“ എന്റെ മോള് കരയണ്ടാട്ടോ “