ഒരു തുടക്കകാരന്‍റെ കഥ 10

Posted by

“ പിന്നെന്തിനാ അമ്മു കരയുന്നേ , അച്ഛമ്മ ഇവിടെ കിടന്ന് എല്ലാരോടും ദേഷ്യപെട്ടെ “

“ മോനെ അപ്പു നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല അത് ഈ വീട്ടിലെ എല്ലാവർക്കും അറിയാം . പക്ഷെ നിങ്ങൾ പോലും അറിയാതെ ഒരു തെറ്റ് സംഭവിച്ചാൽ അത് തിരുത്താൻ ഒരിക്കലും പറ്റില്ല , അങ്ങനെ വല്ലതും സംഭവിച്ചു പോയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് നിനക്ക് അറിയാത്തത് കൊണ്ടാണ് . നിന്റെ അച്ഛമ്മ എല്ലാവരോടും വഴക്കിട്ടത് നിങ്ങളെ ശ്രെദ്ധിക്കാത്തതിനാണ് , ഞങ്ങളൊക്കെ പഴയ ആളുകളാണ് അതുകൊണ്ട് ഇതൊന്നും അത്ര പെട്ടന്ന് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. “

അപ്പു ഒന്നും മിണ്ടാതെ കേട്ടിരുന്നു .

“ അതിനെപ്പറ്റി ഇനി ഒരു ചർച്ച വേണ്ട, അമ്മുവിന് ഇതൊക്കെ കേട്ടത്തിന്റെ വിഷമം ആയിരിക്കും നി പോയി അവളെ അശ്വസിപ്പിക്ക്”

“ ഉം… “

അപ്പു പതിയെ അവിടെ നിന്നും എഴുനേറ്റ് മുകളിലേക്ക് കയറി . മുറിയുടെ വാതിൽക്കൽ നിന്നുകൊണ്ട് അവൻ അമ്മുവിനെ നോക്കി . കുഞ്ചു മുറിയിൽ ഉണ്ടായിരുന്നില്ല ,

“ അമ്മു … “

അവൾ തല ഉയർത്തി അവനെ നോക്കി , അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ അരികിലിരുന്നു .

“ എന്തിനാ മോളെ നീ വിഷമിക്കുന്നെ “

അത് പറഞ്ഞതും അവൾ അവന്ടെ തോളിലേക് ചായ്ഞ് പൊട്ടികരഞ്ഞു .

“ എന്തിനാ അമ്മുട്ടീ നീ ഇങ്ങനെ കരയുന്നേ , അച്ഛമ്മയ്ക്ക് നമ്മുടെ പ്രായത്തെ പേടി ഉള്ളത് കൊണ്ടല്ലേ “

അവൾ വീണ്ടും ഏങ്ങി കരഞ്ഞു . അവൻ ഒന്നും പറയാതെ ചേർത്ത് പിടിച്ചു . അങ്ങനെ ഇരിക്കുമ്പോൾ ആണ് അച്ഛമ്മ അവരുടെ മുറിയിലേക്ക് കയറി വന്നത് . അച്ഛമ്മയോട് അപ്പോൾ തോന്നിയ ദേഷ്യത്തിൽ അവൻ അവളെ മുറുക്കെ ചേർത്തുപിടിച്ചു. അവന്റെ പിടിയിൽ അല്പം ബലം അനുഭവപെട്ടപ്പോൾ അമ്മു തല ഉയർത്തി നോക്കി. അച്ഛമ്മയെ കണ്ട അമ്മു അപ്പുവിന്റെ പിടിയിൽ നിന്നും കുതറി ചാടി എഴുനേറ്റ് കണ്ണുകൾ തുടച്ചു . അപ്പു അച്ഛമ്മയെ മൈൻഡ് ചെയ്യാതെ നോക്കിനിന്നു.

Leave a Reply

Your email address will not be published. Required fields are marked *