ഒരു തുടക്കകാരന്‍റെ കഥ 10

Posted by

“ കുഞ്ഞമ്മേ അതിന് ഞാൻ എന്താ ചെയ്തത് “

“ ആ ഇനി കൂടുതൽ പറയണ്ട . ‘അമ്മ എന്നെ ഉൾപ്പടെ വഴക്ക് പറഞ്ഞു. അവള് അവനുള്ളതാണെങ്കിലും ഇപ്പഴേ ഒരുമിച്ച് കിടത്തിക്കൊ , പ്രായമായ 2 എണ്ണം ഇവിടുണ്ടെന്നുള്ള വിചാരം തന്തയ്ക്കും തള്ളയ്ക്കുമില്ല , ഞാൻ നിങ്ങളെ ശ്രെദ്ധിക്കറില്ല എന്നും പറഞ്ഞ് എന്നേം അങ്ങനെ എന്തൊക്കയോ “

“ അതിന് ഈ കോപ്പത്തി അമ്മു എന്തിനാ കരയുന്നേ “

” അവൾക്കിതെല്ലാം കേട്ട് സങ്കടം വന്നു , ഉച്ചയ്ക്ക് തൊട്ട് കരയാൻ തുടങ്ങിയതാ . “

“അച്ഛച്ഛൻ എന്താ പറഞ്ഞേ “

“ അച്ഛൻ എന്തോ ഈ കാര്യത്തിൽ ഒന്നും മിണ്ടിയില്ല . ‘അമ്മ ഇത്രയ്ക്കും ദേഷ്യം പെടുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നെ , അയ്യോ ഇപ്പോ അമ്മേടെ അടുത്ത് പോകാൻ പേടിയാ എനിക്ക് “

“ അമ്മയ്ക്ക് ദേഷ്യം വന്നാ അതൊരു വരവാ മോളെ പണ്ടൊക്കെ ഇടയ്ക്ക് കാണാമായിരുന്നു ഇപ്പഴാ ഒന്ന് ഒതുക്കിയത് “

അവരങ്ങനെ പഴയ കാര്യം പറഞ്ഞ് തുടങ്ങിയപ്പോൾ അപ്പു താഴേക്ക് ഇറങ്ങി .

“ അച്ഛച്ചേ “

“ ഉം … “

“ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല “

“ അതിന് ചെയ്തൂന്ന് ആരാടാ പറഞ്ഞേ “

Leave a Reply

Your email address will not be published. Required fields are marked *