“ എന്താ…”
അവൾ കട്ടിലിൽ വച്ച ഒരു box എടുത്തു . അതും എൻടെ നേരെ നീട്ടി . ഞാൻ അത് വാങ്ങി പതിയെ തുറന്നു. അപ്പോൾ അതിൽ രണ്ട് മാല . ഞാൻ അതിൽ ഒന്ന് എടുത്തു. ഒരു ലൗ ൻടെ ക്രിസ്റ്റൽ ലോക്കറ്റ് അതിനുള്ളിൽ അമൃത എന്ന് എഴുതിയിരിക്കുന്നു .
“ മറ്റേതുടെ നോക്ക് “
ഞാൻ അടുത്തതും എടുത്തു. അതേ മാല അതിന്റെ ഉള്ളിൽ ഹരി എന്നും എഴുതിയിരിക്കുന്നു. ഞാൻ അവളെ നോക്കി ചിരിച്ചു .
“ ഉം .. കെട്ടിത്താ “
അതും പറഞ്ഞവൾ എന്റെ നേരെ നിന്നു.
ഞാൻ അതിൽനിന്നും എന്റെ പേരെഴുതിയ മാലയെടുത്ത് അതിന്റെ കണ്ണി അകത്തി അവളുടെ കഴുത്തിലേക്ക് നീട്ടി ആ കഴുത്തിൽ ചേർത്ത് മാല കോളത്തിട്ടു .
“ ഊർത്തില്ലലോ ഇനി കൊളുത്ത് മുറുകിയോ “
ഞാൻ പുറകിൽ ചെന്ന് അവളുടെ കൊളുത്ത് അടുപ്പിക്കാൻ എന്റെ മുഖം അവളുടെ കഴുത്തിൽ ചേർത്ത് കണ്ണിയിൽ കടുച്ചു .
എന്റെ മുഖം കഴുത്തിൽ അമർന്നതും അവൾ ഒന്ന് വിറച് എന്റെ കാലിന്റെ തുടയിൽ അമർത്തി പിടിച്ചു. ഞാൻ മുഖം മാറ്റിയപ്പോൾ അവൾ കാലിലെ പിടിയും വിട്ടു.
അവൾ തിരിഞ്ഞുനിന്ന് മറ്റേ മാല എടുത്ത് എൻടെ കഴുത്തിലും ഇട്ടു തന്നു .
“ ഡീ കെട്ടിയോളെ ….”
എന്നും വിളിച്ച് ഞാൻ അമ്മുവിനെ കെട്ടി പിടിച്ചു. അൽപ നേരം കെട്ടിപിടിച് അവൾ എന്നെ തള്ളി മാറ്റി .
“ ഇനി ഒരു സമ്മാനം കൂടി ഉണ്ട് കണ്ണടയ്ക്ക് “
സന്തോഷം കൊണ്ടും അടുത്തത് എന്താണെന്നറിയാണുള്ള ആകാംഷ കൊണ്ടും ഞാൻ കണ്ണടച്ചു നിന്നു.