ഒരു തുടക്കകാരന്‍റെ കഥ 10

Posted by

“ ചെറിയമ്മയ്ക്ക് എങ്ങനെ മനസ്സിലായി ഇവളുടെ ഈ അടവ് “

“ ഇവളെന്റെ മോളല്ലേ , എത്ര വർഷമായി ഞാൻ ഇവളെ കാണുന്നു . “

അതും പറഞ്ഞ് ചെറിയമ്മ വണ്ടിയിൽ നിന്നും ഇറങ്ങിയ അമ്മുവിനെ ചേർത്ത് പിടിച്ചു. ചെറിയമ്മയ്ക് രണ്ട് മക്കളും ജീവനാണ് , മക്കൾക്കും അങ്ങനെ തന്നെയാണ് . ഇതുപോലുള്ള കുഞ്ഞുകുഞ് വാശികൾ ഉണ്ടെങ്കിലും അതൊക്കെ പെട്ടന്ന് മാറും , ചെറിയമ്മ എല്ലാവരോടും നല്ല ഫ്രൻഡ്ലി ആണ് .

“ കുഞ്ഞമ്മേ അനി എന്തിയെ “

“അവൻ അകത്തുണ്ട് കുളിച്ചെച്ചും ഇപ്പൊ കേറി വന്നേ ഉള്ളു .”

“ ഡാ …. അനിയെ “

ഞാൻ ഉച്ചത്തിൽ അകത്തേക്ക് നോക്കി വിളിച്ചു  .

“ കൂയി .. വരുന്നൂ “

അവനും തിരിച് മറുപടി തന്നു . അപ്പൂപ്പൻ വന്ന് വിശേഷങ്ങൾ ഓരോന്ന് അന്വേഷിച്ചും സംസാരിച്ചും ഇരുന്നപ്പോൾ അനിൽ ഇറങ്ങി വന്നു.

“ അളിയാ എന്നാ ഉണ്ട് “

അവനും ഞാനും പണ്ടേ നല്ല കമ്പനി ആണ് , ഒരു ഇടക്കാലം തൊട്ട് അവൻ അളിയാ എന്നാണ് എന്നെ വിളിക്കാറ് .

“ എന്തുണ്ട് അളിയാ , നീ കുളിക്കാനൊക്കെ തുടങ്ങിയോ “

“ എന്നാ ചെയ്യാനാന്നെ , ആഴ്ചയിൽ ഇപ്പൊ രണ്ടോ മൂന്നോ കുളിച്ചില്ലേൽ ഒരു സുഗമില്ല.”

തമാശയ്ക്ക് ഞങ്ങൾ ഓരോന്നും പറഞ്ഞുകൊണ്ട് വണ്ടിയിൽ നിന്നും സാധനങ്ങൾ ഇറക്കി അകത്തേക്ക് കയറി . കുഞ്ഞമ്മയും ചെറിയമ്മയും ചെറിയച്ഛനും അടുക്കളയിലും ഞങ്ങൾ മുറിയിലും കയറി കത്തി അടി തുടങ്ങി .

അനിയുടെ സ്കൂൾ വിശേഷങ്ങളും , തമാശകളും ഒക്കെയായി അങ്ങനെ ഇരുന്നു .

സമയം ഏതാണ്ട് 6 ആകാറായപ്പോൾ ഞങ്ങൾ ചായ കുടിക്കാൻ ഇരുന്നു . അമ്മു അപ്പോൾ ഒരു മിഡിയും ഷർട്ടും ഇട്ട് മുടി പുറകിൽ ചുറ്റി വച്ച് വന്നു . അവളുടെ ആ ഭംഗി കണ്ട് കണ്ണെടുക്കാൻ തോന്നിലാ , അവൾ പലഹാരങ്ങൾ കൊണ്ടേ വച്ച് ഒരു ഉണ്ണിയപ്പം എടുത്ത് എന്റെ വായിലേക്ക് വച്ചുതന്നിട്ട് അടുക്കളയിലേക്ക് പോയി .

Leave a Reply

Your email address will not be published. Required fields are marked *