ഒരു തുടക്കകാരന്‍റെ കഥ 10

Posted by

പെട്ടന്ന് അവൾ എന്റെ കൈ പിടിച്ച് താഴ്ത്തി ചിരിച്ചുകൊണ്ട് ചുമലിലേക്ക് കൂടുതൽ പൂണ്ടുകിടന്നു . ഞാൻ പതിയെ അവളുടെ ചെവിയിൽ ചോദിച്ചു .

“ എന്തേ .”

“ ഏയ്‌ ഒന്നൂല്യ “

അവൾ ഒരു ചിരി സമ്മാനിച്ചുകൊണ്ട് പറഞ്ഞു . വീണ്ടും മുറുകെ കൈൽ കെട്ടിപ്പിടിച്ചുകിടന്നു. അങ്ങനെ ഞങ്ങൾ അവളുടെ വീട്ടിലേക്ക് ചെന്നെത്താറായി.

റോഡിൽ നിന്നും ഒരു കമുങ്ങിൻ തൊട്ടതിനു നടുവിലാണ് അമ്മുവിന്റെ വീട്. ഒരു നില കയറി ചെല്ലുന്നത് തിണ്ണയിൽ , തിണ്ണ ഭാഗം മാത്രം കൊണ്ഗ്രീറ്റ് ഇട്ട് ബാക്കി ഓട് പതിച്ച വീട് .

ജീപ്പ് വീടിന്റെ മുറ്റത്തേക്ക് ചെന്നും നിർത്തി. കുഞ്ചുവും അതുവും ഇറങ്ങി . അപ്പോഴേക്കും ചെറിയമ്മയും അപ്പൂപ്പനും ഇറങ്ങി വന്നു . വീടെത്തിയിട്ടും അമ്മു എന്റെ കൈൽ നിന്നും പിടിവിട്ടില്ല .

“ അമ്മുട്ടീ …”

“ഉം …”

“ ഇറങ്ങേണ്ടേ .. വാ “

“ ഒരുമിനുറ്റ് .. ഈ ഇരുപ്പ് ‘അമ്മ ഒന്ന് കാണട്ടെ “

എനിക്ക് അവളുടെ ആ ഡയലോഗ് കേട്ട് ചിരിവന്നു . ഞാനും അനങ്ങാൻ പോയില്ല . ചെറിയമ്മ കുഞ്ഞമ്മയോട് കത്തിയും വച്ച് പതിയെ പുറകിലേക്ക് വന്നു

“ അല്ല ഇറങ്ങുന്നില്ലേ രണ്ടും … ഡീ അമ്മു മതി മതി ഞാൻ കണ്ടു മതി ഇനി ഇറങ്ങിക്കോ “

ചെറിയമ്മയോടുള്ള പരിഭവം അവൾ മുഖത്ത് കാണിച്ചുകൊണ്ട് പതിയെ എന്റെ കൈവിട്ട് എഴുനേറ്റു .

Leave a Reply

Your email address will not be published. Required fields are marked *