“ അയ്യൊടി .. നിനക്ക് കരച്ചിൽ വരുന്നതിന് എന്നെ കുറ്റപ്പെടുത്തുന്നു “
“ ആ അങ്ങനെ തലതെറിച്ച അപ്പുവാവ് . വീട്ടിൽ എത്തട്ടെ നിനക്ക് ഞാൻ വച്ചിട്ടുണ്ടെടാ കൊപ്പു “
“ പോടി ഞഞുലെ “
“ ഞാഞ്ഞൂൽ നിന്റെ കെട്ടിയോള് “
“ ഹാ ഹാ ഹാ … ആ അലവലാതിനെ തന്നെയാ വിളിച്ചെ “
“ ഡാ .. നിന്നെ “
അതും പറഞ്ഞവൾ അവന്റെ പുറത്തിന് ഇടിച്ചു . അപ്പോഴേക്കും ചെറിയച്ഛനും ചെറിയമ്മയും ഇറങ്ങി വന്നു . കൂടെ അമ്മുവിനെ യത്രയാക്കാൻ ബാക്കി എല്ലാവരും എത്തി .
അച്ഛമ്മ അവളെ കെട്ടിപിടിച്ചൊരു ഉമ്മ കൊടുത്തു. അച്ഛച്ഛനും അച്ഛനും അവളുടെകൈൽ 100 രൂപ വീതം കൊടുത്തു. ‘അമ്മ അവളെ കെട്ടിപിടിച്ചു. അപ്പോൾ അവളുടെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞത് എല്ലാവരും കണ്ടെങ്കിലും ആരും ഒന്നും പറഞ്ഞില്ല .
ഒരു മരുമകളെ പോലെ അവൾ അവിടെ ഉണ്ടായ ഒരാഴ്ച ജീവിച്ചത് അത് എല്ലാവർക്കും അറിയുന്നതല്ലേ .
ഞങ്ങൾ വണ്ടിയിൽ കയറി കുഞ്ഞമ്മയും അതുലും മുന്നിൽ ഇരുന്നു , ഞങ്ങൾ പുറകിലുമായി ഇരുന്നു . ഞാനും അമ്മുവും ഒരു സൈഡിലും കുഞ്ചുവും അതുല്യ മോളും മറ്റേ സൈഡിലും ഇരുന്നു .
അമ്മു എന്റെ വലം കൈൽ ചുറ്റി പിടിച്ച് തോളിൽ തല ചായിച്ചു . കുഞ്ഞമ്മ ഓരോരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു ഞങ്ങളോട് .
പോകുന്ന വഴിയിലെല്ലാം അമ്മു എന്നോട് കൂടുതൽ പറ്റി ചേർന്നിരുന്നു , എന്റെ വലം കൈൽ ചുറ്റി പിടിച്ചിരുന്നു .
ഇടയ്ക്ക് ചെറിയച്ഛൻ ഒരു ബേക്കറിയിൽനിന്നും വീട്ടിലേക്കും വണ്ടിയിൽ നിന്നു കഴിക്കാനും കുറച്ച് പലഹാരങ്ങൾ വാങ്ങി. വീണ്ടും യാത്ര തുടർന്നപ്പോൾ കുഞ്ഞമ്മ മസാല കടലയുടെ പൊതി പൊട്ടിച്ചു.