ഒന്നും രണ്ടും പറഞ്ഞവർ കുളിയും കഴിഞ്ഞ് വീട്ടിലേക്ക് പോയി , പിള്ളേരെ അമ്മു ഡ്രെസ്സൊക്കെ ഇടിയിച്ചു . കുഞ്ചുവും ഡ്രെസ്സൊക്കെ മാറി ഇറങ്ങി .
അമ്മു എനിക്ക് ഒരു മുണ്ടും ഷർട്ടും എടുത്ത് കൊണ്ടു വന്നു ,
“ അപ്പുവേട്ടാ ഇതിട്ടാ മതിട്ടോ”
“ ഉം ശെരി “
ഞാൻ അത് അവളുടെ കൈൽ നിന്നും വാങ്ങി വെള്ള മുണ്ടും നീല ഷർട്ടും , അവളും അതേ കളർ ധവാണിയാണ് ഉടുത്തിരുന്നത് . ഞാൻ ഡ്രെസ്സും ഉടുത്ത് താഴേക്ക് ഇറങ്ങി , അമ്മയും കുഞ്ഞമ്മയും ഭക്ഷണം വിളമ്പി വച്ചു , കുഞ്ഞമ്മ സാരി മാത്രേ മാറിയുള്ളൂ മുടി കെട്ടാനായി മുകളിലേക്ക് ഓടി.
ചെറിയച്ഛനും അമ്മുവും കുഞ്ചുവും പിള്ളേരും ഊണ് കഴിക്കാനായി ഇരുന്നു ഞാനും ഇരുന്ന് കഴിച്ചു.
“ അപ്പു പുറത്ത് കുറച്ച് കൊലയും , ചേനയും ഒക്കെ വച്ചിട്ടുണ്ട് അത് വണ്ടിയിലേക്ക് എടുത്ത് വച്ചേക്ക് “
“ ശെരി അച്ഛച്ചേ “
ഭക്ഷണം കഴിച് ഞാൻ അച്ഛൻ പറഞ്ഞതൊക്കെ എടുത്ത് വണ്ടിയിൽ കയറ്റി , അപ്പഴേക്കും അമ്മു അവളുടെ ബാഗുമായി വന്നു
“ അപ്പുവേട്ടാ ഇതുടെ “
“ ഉം .. “
അവൾ അവന്റെ അടുത്തേക്ക് ചേർന്ന് നിന്നു
“ ഇതെന്നതാ ഒരു സന്തോഷമില്ലാതെ മുഖം മൂടികെട്ടിയിരിക്കുന്നെ . “
“ ഏയ് ഒന്നുല്ല “
“ ദേ ഇങ്ങനിരുന്ന് എന്നെക്കൂടി വിഷമിപ്പിച്ച ഞാൻ മിണ്ടില്ല്യാട്ടോ”