അതിന് മറുപടിയായി ഒരു ചിരി മാത്രമാണ് ഞാൻ കുഞ്ഞമ്മയ്ക്ക് നൽകിയത് . കുഞ്ഞമ്മ അകത്തേക്ക് പോയപ്പോൾ ഞാൻ വീണ്ടും ഓരോന്നൊക്കെ ചിന്തിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ചു എന്റെ അടുത്തേക്ക് വന്നു .
“ ഏട്ടാ .”
“ഉം …”
“ ചായകുടിക്കുന്നില്ലേ “
“ഉം കുടിക്കാം “
“ നിങ്ങള് കഴിച്ചോ “
“ ഞാൻ കഴിച്ചു , അമ്മുചേച്ചി കഴിച്ചില്ല , ചേട്ടൻ വന്നിട്ടെ കഴിക്കുന്നുള്ളൂ എന്നാ പറഞ്ഞേ “
“ ഉം … “
“ ചേച്ചി പോകുന്നതിൽ വിഷമം ഉണ്ടല്ലേ എന്റെ ഏട്ടന് “
“ ഉം …”
കുഞ്ചു പിന്നീട് ഒന്നും ചോദിച്ചില്ല , കുറച്ച് കഴിഞ്ഞപ്പോൾ അമ്മു വന്നു ഞങ്ങൾക്കരികിലേക്ക് .
“ കഴിക്കുന്നില്ലേ “
“ കഴിക്കാം “
“ പിന്നെന്താ ഇവിടെ ഇരിക്കുന്നെ . വാ “
“ കുഞ്ചു മോള് പോയി ചായ എടുത്ത് വയ്ക്ക് ഞങ്ങളിപ്പോൾ വരാം “
“ ഉം .. ശെരി “