ശരത്താണ് “എടാ ഞാൻ നിക്കാനില്ല നീ തന്നെ കൊടുത്താ മതി “
“ചേട്ടാ ഈ മെയിൻ ബ്ലോക്ക് എവിടെയാ “
പുറകിൽ നിന്ന് ഒരു പെൺശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. ശ്ശെ കുട്ടി അത്ര പോരാ. അപ്പോഴാണ് കൂടെയുള്ള കുട്ട്യേ ശ്രദ്ധിച്ചത്. പേടിയോടെ നില്കുയാണ് ഞാൻ മുഖത്തേക് നോക്കി. എടക് എന്നെ ഒന്ന് നോക്കിട്ട് പെട്ടെന്ന് നോട്ടം മാറ്റി.
ചെറിയ മുഖം. നീണ്ട കണ്ണുകൾ വീതിയുള്ള ചുണ്ടുകൾ ഇരുനിറം നീണ്ട് അറ്റം ചുരുണ്ട മുടി. ആദ്യ കാഴ്ച്ചയിൽ തന്നെ എനിക്ക് ഭംഗിയായി തോന്നി. ഞാൻ ആ മുഖത്തേക് തന്നെ നോക്കികൊണ്ട് വഴി പറഞ്ഞു കൊടുത്തു. “നേരേ ചെന്നിട് വലതു വശത്താണ്. നിങ്ങൾ ഏതു ബ്രാഞ്ചാണ് “
“സിവിൽ ആണ് “
“എന്താ പേര് “
“ഞാൻ ദിയ “
“കുട്ടിടെയോ “ഞാൻ അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു
“നിള ” അവൾ ചെറിയ ശബ്ദത്തിൽ പറഞ്ഞു
“എന്ന ഞങ്ങൾ പോട്ടെ “
“ശരി ” അവർ നടന്നകന്നു
“എടാ ശ്രീ നീ ഇവിടെ നില്കുയാണോ വാ പണിയുണ്ട് “
“ആ അരുണേ ദാ വരുന്നു “
നിള മെയിൻ ബ്ലോക്കിന്റെ പടികൾ കയറി പോകുന്നത് നോക്കി ഞാൻ നിന്നു