ഡ്രാക്കുള 2
Drakula Part 2 Author : Vedikkettu
‘ക് ണിം…… ക് ണിം….’
അലാറം നിർത്താതെ അലറുന്നത് കേട്ട് ഭാനുമതി പയ്യെ ചരിഞ്ഞു കിടന്നു ടൈം പീസ് കയ്യിലെടുത്ത് നോക്കി.
നേരം 5 മണി..
ടൈം പീസ് ന്റെ പച്ച വെട്ടത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ട് അവൾ ഉടൻ തന്നെ എഴുന്നേറ്റു..
രാത്രി ഉറക്കത്തിൽ മുഴുവൻ സ്വപ്നങ്ങളായിരുന്നു.. പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ.. തന്നെ ആരോ കൊല്ലാൻ വരുന്നതായും, ഉയരമുള്ള ഒരു പാറക്കെട്ടിനു മുകളിൽ നിന്നും തള്ളിയിട്ടുന്നതുമൊക്കെയായി …
അവ എല്ലാം ഭാനുവിനെ ഉറക്കം കെടുത്തിയിരുന്നു..
ഉറക്കമെഴുന്നേറ്റ ഉടൻ ശുദ്ധവായുവിലിരുന്നു മുള്ളാൻ, ഉള്ളം തുടിച്ചെങ്കിലും കഴിഞ്ഞ ദിവസത്തെ അനുഭവം അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു..
കക്കൂസിൽ ഇരുന്നൊന്നു ശ്രമിച്ച ശേഷം അവൾ വയറിനു ശോധന വരുത്താൻ ഒരു കട്ടൻ ചായ ഇടാൻ വേണ്ടി അടുക്കളയിലേക്ക് കയറി..
വെട്ടം ഇല്ലാത്ത അടുക്കളയിൽ അവൾ കയറിയ പാടെ എന്തൊക്കെയോ തട്ടിമറിഞ്ഞ ശബ്ദം കേട്ടവൾ പേടിച്ചു..
‘ആരാ അത്??’
അവൾ ഭയത്തോട് കൂടി ചോദിച്ചു..
ഉത്തരത്തിന് കാത്ത് നിൽക്കാതെ അവൾ ഉടൻ തന്നെ അടുക്കളയിലെ ലൈറ്റ് ഓണ് ചെയ്തു..
അന്നേരം കൂടുതൽ പാത്രങ്ങൾ തട്ടി മറിയാൻ തുടങ്ങി..
ഭയത്തോടെ ഭാനുമതി നോക്കി നിൽക്കാൻ നേരം ഒരു കറുത്ത കാടൻ പൂച്ച അവർക്കെതിരെ ചാടി വീണു..
പെട്ടെന്നുണ്ടായ ആ വിഭ്രാന്തിയിൽ അവൾ ഏറെ അമ്പരന്നെങ്കിലും അവൾ പൂച്ചയുടെ ആ ചട്ടത്തിൽ നിന്നും ഒഴിഞ്ഞു മാറി.. അതപ്പോൾ തന്നെ ജനാല വഴി ചാടി ഇറങ്ങുന്നതും നോക്കി ഭാനുമതി നിന്നു..
‘നാശം പിടിയ്ക്കാൻ ഒരു പൂച്ച… പേടിപ്പിക്കാൻ ഓരോന്ന് ഇറങ്ങിക്കോളും.. എന്നും പറയാറുള്ളതാ ആ പെണ്ണിനോട് ജനാല അടയ്ക്കണം എന്നു.. പറഞ്ഞാ കേക്കില്ലല്ലോ..’