അച്ചായൻ അവനെ ഒന്ന് നോക്കിയതും അൽപ്പ നേരത്തേക്ക് അവൻ ഒന്ന് അടങ്ങി നിന്നു . അൽപ്പം കഴിഞ്ഞു അവൻ വീണ്ടും കൈയുമായി വരവെ അച്ചായൻ അവന്റെ കൈയിൽ കയറി പിടിച്ച് കൊണ്ട്
” ക്യാ ഹുവാ ഭായ് ” അച്ചായൻ അവനോട് ചോദിച്ചു
” കുച്ച് നഹീ ” അവൻ മറുപടി പറഞ്ഞു
” ഫിർ ക്യും ആപ്‌കേ ഹാത് ഇതർ ആത്താ ഹേ “
” മേരാ ഹാത് മേ കിതർ ബീ രേഖുംഗാ “
” ഹാത് ആപ്‍കാ ഹേ ലെഖിൻ ഏ മേരാ ബീവിയേ “
” ക്യാ ഹുവാ ഭായ് സാബ് ” തൊട്ടടുത്ത് നിന്നിരുന്ന ഒരു മറാട്ടി യുവാവ് ചോദിച്ചു
” തോടാ ടൈം സേ മേം ദേക്താ ഹേ ഏ സാലാ മേരാ ബീവി കാ ശരീർ മേ പകട്താ he”
” സാലാ തും ലഡ്കിലോക്കോ പകട്നേകേലിയേ ബസ് മേ ആതാ ഹേ ” എന്നും പറഞ്ഞു കൊണ്ട് മറ്റൊരു യുവാവ് അവന്റെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു . അവനും തിരിച്ചു പ്രതികരിക്കവെ ബസിലുണ്ടായിരുന്ന കുറേ പേർ ചേർന്ന് അവനെ പൊതിരെ തല്ലി വെളിയിലേക്കിറക്കി വിടുന്നു. വെളിയിൽ നിന്നുകൊണ്ട് അവൻ എന്നെ രൂക്ഷ ഭാവത്തോടെ ഒന്ന് ചീറി നോക്കിപ്പോയി
……………………………………………………………..
അങ്ങനെ ദിവസങ്ങൾ അധികം വീണ്ടും കടന്ന് പോയി . അന്നത്തെ ആ സംഭവം നടന്ന് ഏകദേശം ഒരു 2 മാസം കഴിഞ്ഞു കാണും . Purchasing ഒക്കെ കഴിഞ്ഞു ഞാനും അച്ചായനുമായി ഒരു ടാക്‌സിയിൽ വരവെ ഒരു കടയുടെ മുന്നിലെത്തിയതും ഡ്രൈവറോട്
” ഭായ് ഇതർ തോടാ രൂഖോ “
ഡ്രൈവർ വണ്ടി ഒരു സൈഡിലേക്ക് നിർത്തവെ
” നീ ഇവിടെ ഇരിക്ക് ഞാൻ വേഗം പോയി വാങ്ങിച്ചിട്ട് വരാം “
ഞാൻ ശരി എന്ന് തലയാട്ടവേ അച്ചായൻ ഇറങ്ങി കടയിലേക്ക് കയറിയതും ഒരു മൂന്ന് നാല് പേർ വേഗം ടാക്സിയുടെ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി എനിക്കും ചുറ്റും കൂടി ഇരുന്നു കൊണ്ട് ഒരുത്തൻ ഒരു തോക്ക് ചൂണ്ടി ഡ്രൈവർക്ക് നേരെ നീട്ടിക്കൊണ്ട്
” ഗാഡി നിക്കാൽ “
ഇത് കേട്ടതും ഡ്രൈവർ പേടിയോടെ വണ്ടി മുൻപോട്ടെടുത്തു പോകാൻ തുടങ്ങി . പെട്ടെന്നുണ്ടായ ഷോക്കിൽ എനിക്ക് എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ഉറക്കെ കരയാൻ തുടങ്ങി
” പ്ലീസ് മുജേ ചോട്ദോ ……………please Anyone Help me”
എന്നിങ്ങനെ ഞാൻ ഉറക്കെ നിലവിളിച്ച് കരയാൻ തുടങ്ങി . ” ഹേയ് ചുപ് ” എന്നും പറഞ്ഞു കൊണ്ട് ഒരുത്തൻ എന്റെ ചുരിദാറിന്റെ ഷാൾ എടുത്ത് എന്റെ കണ്ണും. കൈയും കൂട്ടിക്കെട്ടി ഒരു കഷ്‌ണം തുണിയെടുത്ത് എന്റെ വായിൽ തിരുകി കയറ്റി . എന്ത് ചെയ്‌യണമെന്നറിയാതെ നിസ്സഹയായി ഞാൻ മനസ്സുരുകി ഇരുന്നു . ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ചിന്ത എന്റെ മനസിൽ കൂടുതൽ ഭീതി ഉളവാക്കി . എങ്ങോട്ടൊക്കെയോ പോകേണ്ടതിന്റെ നിർദ്ദേശങ്ങൾ അവർ ഡ്രൈവറോട് പറയുന്നത് കേട്ടു. അത് പ്രകാരം ഡ്രൈവർ പോയിത്തുടങ്ങി . അതിൽ ഒരുത്തന്റെ മൊബൈൽ ring അടിക്കാൻ തുടങ്ങി അവൻ ആ call attend ചെയ്തു കൊണ്ട്
” ആ ഭായ് ഓ ലഡ്‌കി കോ മിലാ . ഹംലോഗ് ഉതറി ആരായേ . Ok ok തീസ് മിനിട്ട് മേ പൗഞ്ചേഗാ “