ഞാന്‍ : കുറെ കാലം കൂടി കുളം കണ്ടതല്ലേ, ഒന്ന് നന്നായി നീന്തി കുളിച്ചു. നല്ല ക്ഷീണം അത് കൊണ്ട് കാര്യമായി തന്നെ വല്ലതും വേണം
നാന്‍സി ഒന്നും മിണ്ടിയില്ല.
ആന്റി : ആണോടി നാന്‍സി
അത് കേട്ട നാന്‍സി ഉം എന്ന് മൂളി
ആന്റി : എന്നാ വാ കപ്പ കഴിക്കാം
നാന്‍സി ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു. ഞാന്‍ വീടിന്റെ അകത്തേക്ക് നടന്നു.
ആന്റി : അല്ല ഈ പെണ്ണിന് ഇതെന്തു പറ്റി. ഇവള്‍ ഇതെന്തോന്നു ആലോചിച്ചു നടക്കുവാ
നാന്‍സി : ആന്റി ഞാന്‍ വീട്ടില്‍ പോട്ടെ
ആന്റി : അതെന്താ ഇപ്പൊ വീട്ടില്‍ പോയിട്ട്, അവന്‍ കാണില്ലേ
നാന്‍സി : അങ്ങേര് പോയി കാണും.
ആന്റി : എടി കപ്പ കഴിച്ചേച്ചും പോകാം
നാന്‍സി : ഇപ്പൊ വേണ്ട, ഇപ്പൊ എന്നെ കണ്ടില്ലേല്‍ അമ്മച്ചി എന്നെ തിരക്കും
ആന്റി : എന്നാ നീ പോയി നൊക്കിയേച്ചും വാ. ഇരുട്ടും മുന്നെ വരണം കെട്ടോ. നിനക്കുള്ള കപ്പ ഞാന്‍ ഇവിടെ മാറ്റി വച്ചേക്കാം
ഉം എന്ന് മൂളി കൊണ്ട് ഉടനെ അവള്‍ തിരിഞ്ഞു നടന്നു. അവള്‍ക്ക് എന്തോ കാര്യമായി സംഭവിച്ചത് പോലെ എനിക്ക് തോന്നി. അവള്‍ നടന്നകന്ന ശേഷം ആന്റി
ആന്റി : എടാ സത്യം പറ, നീ എന്നാതാടാ അവളെ ചെയതത്
ഞാന്‍ : കര്‍ത്താവാണേ സത്യം ഞാന്‍ ഒന്നും ചെയ്തില്ല.
ആന്റി : പിന്നെ അവള്‍ എന്താ മിണ്ടാത്തത്.
ഞാന്‍ : അതാ ഞാനും ആലോചിച്ചേ
ആന്റി : ഒന്നും ഇല്ലാതെ അവളെന്താ ഇങ്ങനെ, അതും വായാടി ആയ അവള്‍ എന്താ വാ തുറക്കാത്തത്. നീ എന്താണെന്ന് വച്ചാല്‍ എന്നോട് പറയടാ. നീ അവളെ വേണ്ടാത്തത് വല്ലതും ചെയ്തോടാ
ഞാന്‍ : സത്യമായിട്ടും ഞാന്‍ ഒന്നും ചെയ്തില്ല. ഞാന്‍ അവളെ ഇതുവരെ തൊട്ടിട്ടു കൂടി ഇല്ല. അവളുടെ സംസാരം കേട്ടു നീ ആള് കൊള്ളാമല്ലോ കേട്ടുവാണേല്‍ നിന്നെ പോലെ ഒരു പെണ്ണിനെ കെട്ടണം എന്ന് പറഞ്ഞു. അതിനു ശേഷം അവളുടെ മുഖം വടി, പിന്നെ അവള്‍ ഇങ്ങനെയാ