“മോളെ… മമ്മി മോളെ ഉപദേശിക്കുകയല്ല മോളീ കൂട്ടുകെട്ടൊക്കെ നിർത്തണം, നല്ല കുട്ടിയാവണം “
“മമ്മി പ്ലീസ് ഞാൻ പലതവണ മമ്മിയോട് പറഞ്ഞിട്ടുണ്ട് “
ജൂലിക്ക് ദേഷ്യം ഇരച്ചു കയറി
“നിന്നോട് നല്ല ഭാഷയിൽ പറഞ്ഞാൽ മനസിലാവില്ല അല്ലേടി, ഇന്നത്തോടെ നിർത്തിക്കോ എല്ലാം, നിനക്ക് താഴെ ഒരുത്തി നിന്നെ കണ്ടാ പഠിക്കുന്നത് “
“ഷട്ട് യൂ ഫക്കിങ് ബിച്. നിങ്ങളാരാ എന്നെ ഭരിക്കാൻ. “
അതു കേട്ടതും ജൂലി തളർന്നു പോയി അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയാൻ തുടങ്ങി.
“മോളെ ഞാൻ നിന്റെ മമ്മിയാണ് ”
“നോ യൂ ആർ നോട് മൈ മോം. എന്റെ ഡാഡിയുടെ സ്വത്തു കണ്ട് കൊതിച്ചു കല്യാണത്തിന് മുൻപ് എന്റെ പപ്പക്ക് കിടന്നു കൊടുത്തവൾ, ദാറ്റ്സ് യൂ “
ജൂലി വീണ്ടും ഏങ്ങലടിച്ചു കരയാൻ തുടങ്ങി
“എന്റെ മമ്മി മരിക്കാൻ കാരണം തന്നെ നിങ്ങളാണ് “
“മോളെ നിന്നോടിതൊക്കെ ആരാ പറഞ്ഞത്, ഒന്നും സത്യമില്ല മോളെ “
“ജൂലി…. “പിന്നിൽ നിന്നും സണ്ണിയുടെ വിളിവന്നു
“എന്താ ഇവിടെ അമ്മയും മോളും തമ്മിൽ “
സണ്ണി ഒന്നും അറിയാത്ത മട്ടിൽ ചിരിച്ചു കൊണ്ട് രണ്ട് പേരോടും ചോദിച്ചു
“നത്തിങ് പപ്പാ “
“മോളെപ്പോഴാ വന്നത് “
“കുറച്ചു നേരമായി പപ്പാ “
“ഹാ മോളെ ഇത്തവണ നമ്മൾ ന്യൂയെർ ആഘോഷിക്കുന്നത് ഗോവയിലാണ് “
“സോറി പപ്പാ ന്യൂയെർനു ഞങ്ങൾ വേറെ പാർട്ടി പ്ലാൻ ചെയ്തിട്ടുണ്ട് “
“ഓഹ് അങ്ങനെയാണെങ്കിൽ മോൾ ഫ്രെണ്ട്സിനെയും കൂട്ടിക്കോ നമുക്കൊരുമിച്ചു പോയി വരാം “
“നോക്കട്ടെ പപ്പാ “
“ഒകെ മോളെ. മോൾടെ ഇഷ്ടം പോലെ “
ജൂലി ദേഷ്യത്തോടെ വിളിയിലേക്കിറങ്ങി പോയി