“ഒന്നുല്ല “
“ ഹാ .. പറയന്നെ “
“ ഒന്നൂല്ലേടാ … കള്ള “
“ ഏ പെണ്ണിന് എന്തോ പറ്റിയിട്ടുണ്ട് . ഒന്ന് കെട്ടിപിടിച്ചെടി അമ്മു “
“ അയ്യട ഒന്ന് പോടാ , ഞാൻ പോകുവാ “
“ എങ്ങോട് എവിടേക്കും ഇല്ല “
“ അയ്യോ ‘അമ്മ അന്വേഷിക്കും “
“ ഓ പിന്നെ നീ ഒന്ന് കെട്ടിപിടിക്ക് അമ്മു “
“ ഒന്ന് പോയേ അപ്പുവേട്ടാ ദേ പണിക്കാർക്ക് ചായ ഒക്കെ കൊടുക്കാൻ പോകാനുള്ള , ആ പാവം അമ്മയെ സഹായിക്കട്ടെ മാറ് “
അപ്പു അതികം എതിർത്തില്ല അവൾ കട്ടിലിൽ നിന്നും ഇറങ്ങി ധവണി നേരെ ആക്കി . അവനെ നോക്കി ചിരിച്ച് അവൾ താഴേക് ഇറങ്ങി .
അപ്പു പിന്നെയും അവിടെ കിടന്ന് ഉറങ്ങി.
“ ഡാ… ഡാ അപ്പു എണീക്കെടാ.. ഡാ ചെക്കാ ഒന്ന് എണീക്കാൻ “
“ ഉം…. എന്നാ കുഞ്ഞമ്മേ “
“ നീ ഒന്ന് എണീക്ക് നേരം എത്ര ആയെന്നറിയോ , ചായ കുടിക്കുന്നില്ലേ . “
“ ആ .. “
“ ആ എന്ന എണീക്ക് “
“ അമ്മു എന്തിയെ “
“ അവള് തുണി അലക്കുന്നു . ആ പിന്നെ നേരത്തെ ജാനു വന്നിരുന്നു അവളുടെ വീട്ടിലെ ടേപ്പ് റെക്കോർഡർ വർക്ക് ചെയ്യുന്നില്ല എന്ന് നിനക്കതൊന്ന് നോക്കാൻ പറ്റുമൊന്ന് “
ജാനുന്റെ കാര്യം കേട്ടപ്പോൾ അവന്റെ ഉള്ള് പടപടന്ന് അടിച്ചു .
“ എന്നതാ പറ്റിയെ “
“ ആ അതൊന്നും അറിയില്ല . ഇന്ന് നോക്കുമ്പോ പാടുന്നില്ലന്നോ , 2 ദിവസം ഉപയോഗിക്കാത്തത് കൊണ്ടായിരിക്കും എന്നൊക്കെ പറയുന്നത് കേട്ടു . പറ്റുവേൽ നീ പോയി നോക്ക് “
“ ആ മൂഡ് വന്നാൽ നോക്കാം . “
“ ആ… ദേ ചെക്കാ ചായ വേണേൽ വാ ഇല്ലേൽ ഞാനിപ്പോ കുളിക്കാൻ പോകും “
“ഓ എനിക്കെന്റെ പെണ്ണുണ്ട് “
“ഉണ്ട ഉണ്ട് അവള് ഒരുകെട്ട് തുണിയും കൊണ്ടാ കുളത്തിലേക്ക് പോയത് , കൂടെ ചേച്ചിയും “
“ അയ്യോ ഞാൻ ദാ വന്നു “
അവൻ മുഖവും വായും കഴുകി അടുക്കളയിലേക്ക് ചെന്നു
“ താ ..”