ഒരു തുടക്കകാരന്‍റെ കഥ ഭാഗം 9 [ഒടിയന്‍]

Posted by

“ എന്താടി “

“ വേദനിച്ചി… “

“ഇല്ല സുഖിച്ചു “

“ അത് പിന്നെ ആ പെണ്ണുങ്ങളുടെ നോക്കാൻ പോയിട്ടല്ലേ … “

“ എന്നാ നീ കാണിച്ചുതാടി “

അവൾ അവന്റെ കണ്ണുകളിൽ മാത്രം നോക്കി

“ തരും … കാണിച്ചുതരും …. പക്ഷെ ഇപ്പഴല്ല … ഇത് മുഴുവനും കണ്ടിരിക്കാൻ ഈ ഹരികൃഷ്ണന് ദൈവം നൽകിയ ഒരു ദിവസം ഉണ്ട് അന്ന് . അന്ന് ഇതെല്ലാം ഞാൻ കാണിച്ചുതരും . “

അവൾ നാണത്താൽ തലയിണയിൽ മുഖം മറച്ചു
അവൻ ചിരിച്ചുകൊണ്ട് അവളെ ചേർത്ത് കെട്ടിപിടിച്ചു . അവൾ ചെരിഞ്ഞു കിടന്നു , അവളുടെ പുറത്തേക്ക് ചേർന്ന് അവളുടെ വയറിനെ ഒരു കൈ കൊണ്ട് ചുറ്റി ചേർത്ത് കിടന്നു .

അവരൊന്നും മിണ്ടിയില്ല പരസ്പരം ശരീരത്തെ ചേർന്ന് ഒതുങ്ങി കിടന്നു , അവരെപ്പഴോ പതിയെ ഉറക്കത്തിലേക്ക് വീണു.

അമ്മു എപ്പഴോ കണ്ണുതുറന്ന വയറിൽ എന്നോ ചിറ്റിയിരിക്കുന്നു. കൈകൾ ഇത് … അപ്പുവേട്ടൻ അവൾ കഴുത്ത് തുറിച്ചുനോക്കി, അപ്പുവിന്റെ ആ കിടപ്പ് .

എന്നോട് ചേർന്ന് എന്റെ അപ്പുവേട്ടൻ . അവൾ അവന്റെ കൈയുടെ മുകളിലൂടെ കൈ വച്ചു ഒന്നൂടി ചേർന്ന് കിടന്നു .

ഒരു പ്രത്തേക അനുഭൂതി , എന്റെ സ്വന്തം , ഇനി എന്റെ ജീവിതം എല്ലാം ഈ അപ്പുവേട്ടനല്ലേ.

അവൾ പതിയെ പതിയെ തിരിഞ്ഞു , മുഖാ മുഖമായി കിടന്നു . അവൾ അവന്റെ മുഖത്തേക്ക് മാത്രം നോക്കി .

ഈ ജന്മം ഞാൻ ജീവിക്കേണ്ടത് എന്റെ ഈ അപ്പുവെട്ടന്റെ കൂടെ . ഞങ്ങളുടെ കല്യാണം സന്തോഷം നിറഞ്ഞ ജീവിതം പ്രേമം , തമാശകൾ അപ്പുവെട്ടന്റെ കുരുത്തക്കേട് , ഞങ്ങളുടെ കുഞ്ഞ് , അവരോടൊപ്പമുള്ള കളി ചിരികൾ. എനിക്ക് ഉണ്ടാകാൻ പോകുന്ന കുഞ്ഞുങ്ങളുടെ അച്ഛനല്ലേ ഇത് , എന്റെ ഭർത്താവ് , എന്റെ ജീവൻ

അവൾ അവന്ടെ മുഖം തന്നെ നോക്കി ചിന്തകളിലേക്ക് ഇറങ്ങി പോയി . അപ്പു ഉറക്കം വെടിഞ്ഞ് കണ്ണു തുറന്നപ്പോൾ അമ്മു നോക്കി കുഞ്ഞു പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്നു

“ എന്താ മോളെ “

“ ഏയ്‌ … ഞാൻ ഇങ്ങനെ ഓരോന്ന് ആലോജിക്കുവരുന്നു “

“ എന്നത് “

Leave a Reply

Your email address will not be published. Required fields are marked *